തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) വയനാട് റോഡിൽ തൊട്ടിപ്പാലത്ത് എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ.


കുറ്റ്യാടി മരുതോങ്കര സ്വദേശി തടിയിൽ നിസാം, ചെമ്പനോട സ്വദേശി മഠത്തിൽ താഴെകുനി നജ്‌മൽ എന്നിവരാണ് തൊട്ടിൽപ്പാലം പൊലീസിൻ്റെ പിടിയിലായത്.
സംശയാസ്പദമായ സാഹചര്യത്തിൽ ബൈക്കിൽ പോകുകയായിരുന്ന സംഘത്തെ പട്രോളിംഗിനിടെ പൊലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
ഇരുവരും സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എസ്ഐ അൻവർഷാ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, വിപിൻ ദാസ്, രജീഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
#Arrested #Two #youths #arrested #MDMA #Thotilpalam