തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) വിലങ്ങാടിനോടുള്ള അവഗണന ഇനിയും നോക്കിനിൽക്കാനാവിലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണ.


ബിജെപി നരിപ്പറ്റ സംഘടന മണ്ഡലം പ്രസിഡന്റായി എം സി അനീഷ് ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് തൊട്ടിൽപ്പാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉരുൾ പൊട്ടൽ ഉണ്ടായി സർവ്വതും നഷ്ടപ്പെട്ട കുടിയേറ്റ ജനതയുടെയും ആദിവാസികൾ ഉൾപ്പെടെയുള്ളവരോട് കാണിക്കുന്ന അവഗണന ഇനിയും നോക്കി നിൽക്കാനാവില്ല .
ഉരുൾ പൊട്ടലുണ്ടായി 6 മാസം കഴിഞ്ഞിട്ടും പുനരധിവാസമുൾപ്പെടെയുളള കാര്യങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. പുനരധിവസത്തിന്റെ ലിസ്റ്റിൽ പോലും അപാകതയാണ് വന്നിരിക്കുന്നത് .
ദുരിതം ബാധിച്ചവരിൽ പലരും പുറത്താണ് ,അപാകതകൾ പരിഹരിച്ച് യുദ്ധകാലടിസ്ഥാനത്തിൽ പുനരധിവാസം നടപ്പിലാക്കണമെന്ന് പ്രഫുൽ കൃഷ്ണൻ ആവിശ്യപ്പെട്ടു. അല്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി മേഖല ഉപാധ്യക്ഷൻ എംപി രാജൻ ,ടി കെ പ്രഭാകരൻ മാസ്റ്റർ ,സുനിൽ കുമാർ,ഇന്ദിര പി പി ,അഖിൽ നാളോംങ്കണ്ടി , നാണു വികെ, രജിഷ് കെ പി .വിപിൻ ചന്ദ്രൻ .കെ കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു .
#fix #defects #stand #neglect #Vilangadi #longer #CRPrafulKrishna