---
title: "'ഭാരതീയം-25'; റിപ്പബ്ലിക് ദിനത്തിൽ കുറ്റ്യാടിയിൽ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കും "
english_title: "#'Indian25' #cultural #movement #launched #Kuttyadi #Republic #Day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/265711/indian25-cultural-movement-launched-kuttyadi-republic-day"
published_at: "2025-01-25T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679498627c228_dandhi_march.jpg"
keywords: []
---

# 'ഭാരതീയം-25'; റിപ്പബ്ലിക് ദിനത്തിൽ കുറ്റ്യാടിയിൽ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കും 

> **Lead Summary:** **കുറ്റ്യാടി: **ഐതിഹാസികമായ നിരവധി സംഭവങ്ങൾക്ക് സാക്ഷിയായ കുറ്റ്യാടിയിൽ റിപ്പബ്ലിക്ക് ദിനത്തിൽ സാംസ്‌കാരിക മുന്നേറ്റം 'ഭാരതീയം 25, എന്ന പരിപാടിക്ക് തുടക്കം കുറിക്കുന്നു.

## Article Content

**കുറ്റ്യാടി: **ഐതിഹാസികമായ നിരവധി സംഭവങ്ങൾക്ക് സാക്ഷിയായ കുറ്റ്യാടിയിൽ റിപ്പബ്ലിക്ക് ദിനത്തിൽ സാംസ്‌കാരിക മുന്നേറ്റം 'ഭാരതീയം 25, എന്ന പരിപാടിക്ക് തുടക്കം കുറിക്കുന്നു.

സബർമതി സംസ്കാരിക വേദിയാണ് എംഐയുപി.സ്കൂ‌ളിൽ 'ഭാരതീയം 25 ഒരുക്കുന്നത്. എംപി ഷാഫി പറമ്പിൽ രാവിലെ 10 മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും.

മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള മുഖ്യാതിഥിയാവും.

തുടർന്ന് വിവിധ വിഷയങ്ങളിൽ ആശയ സംവാദം നടക്കും. പ്രമുഖ സാഹിത്യകാരൻ കല്പറ്റ നാരായണൻ, ചരിത്ര ഗ്രന്ഥകർത്താവ് പി.ഹരീന്ദ്രനാഥ്, ഡോ. ഹരിപ്രിയ, പ്രൊഫസർ കെ.എൻ.എ ഖാദർ മുതലായവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.

ഭാരതീയം 25 നുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/265711/indian25-cultural-movement-launched-kuttyadi-republic-day)