---
title: "മാലിന്യമുക്ത നവകേരളം; ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന് ഉപഹാരം കൈമാറി"
english_title: "#Garbage #free #New #Kerala #prize #handed #over #Kunummal #Block #Panchayat #won #first #place #district"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/265724/garbage-free-new-kerala-prize-handed-over-kunummal-block-panchayat-won-first-place-district"
published_at: "2025-01-25T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794a143a9f1c_kunnummal_panchayath.jpg"
keywords: []
---

# മാലിന്യമുക്ത നവകേരളം; ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന് ഉപഹാരം കൈമാറി

> **Lead Summary:** **കുറ്റ്യാടി: ** മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന് മന്ത്രി എം ബി രാജേഷ് ഉപഹാരം കൈമാറി.

## Article Content

**കുറ്റ്യാടി: ** മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന് മന്ത്രി എം ബി രാജേഷ് ഉപഹാരം കൈമാറി.

കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി, ബിഡിഒ മനോജ്, പഞ്ചായത്ത് പ്രസിഡൻ്റുമാർ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.

കുന്നുമ്മൽ ബ്ലോക്ക് പരിധിയിലെ കുന്നുമ്മൽ, നരിപ്പറ്റ, വേളം, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, മരുതോങ്കര എന്നിവയെ സമ്പൂർണ ഹരിത പഞ്ചായത്തുകളാക്കി.

ടൂറിസം കേന്ദ്രങ്ങൾ, 4 കലാലയ ങ്ങൾ, 89 വിദ്യാലയങ്ങൾ, 308 സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഹരിത സ്ഥാപനങ്ങളാക്കി മാറ്റി.

കൂടാതെ 1812 അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടമാക്കി തുടങ്ങിയ നേട്ടങ്ങളാണ് കുന്നുമ്മൽ ബ്ലോക്കിനെ ഒന്നാംസ്ഥാനത്ത് എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/265724/garbage-free-new-kerala-prize-handed-over-kunummal-block-panchayat-won-first-place-district)