---
title: "കുന്നുമ്മൽ ഏരിയാ കൺവൻഷൻ; ലോട്ടറി ടിക്കറ്റ് ലഭ്യതക്കുറവ് പരിഹരിക്കുക -ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ"
english_title: "#Convention #Fix #lottery #ticket #unavailability"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/265943/convention-fix-lottery-ticket-unavailability"
published_at: "2025-01-26T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795e89a47ba1_convention.jpg"
keywords: []
---

# കുന്നുമ്മൽ ഏരിയാ കൺവൻഷൻ; ലോട്ടറി ടിക്കറ്റ് ലഭ്യതക്കുറവ് പരിഹരിക്കുക -ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ

> **Lead Summary:** **കുറ്റ്യാടി: ** ലോട്ടറി ടിക്കറ്റ് ലഭ്യതക്കുറവ് പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: ** ലോട്ടറി ടിക്കറ്റ് ലഭ്യതക്കുറവ് പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു.

കുറ്റ്യാടി സാംസ്കാരിക നിലയത്തിൽ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സി സി രതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം നബിലേഷ് അധ്യക്ഷനായി.

സിഐടിയു ഏരിയാ ജോ. സെക്രട്ടറി കെ ടി രാജൻ, കെ പി വൽസൻ എന്നിവർ സംസാരിച്ചു.

യൂണിയൻ ഏരിയാ സെക്രട്ടറി പി പ്രകാശൻ സ്വാഗതവും രജീഷ് കക്കട്ടിൽ നന്ദിയും പറഞ്ഞു. ഫെബ്രുവരി 15 ന് കുറ്റ്യാടി ടൗണിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുവാനും കൺവൻഷൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/265943/convention-fix-lottery-ticket-unavailability)