---
title: " 'ഭാരതീയം 25'; ഭരണഘടന നെഞ്ചോട് ചേർത്ത് പോരാടണം: ഷാഫി പറമ്പിൽ എംപി"
english_title: "#Indian25 #Constitution #must #fought #closely #ShafiParambilMP"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266025/indian25-constitution-must-fought-closely-shafiparambilmp"
published_at: "2025-01-26T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67963947b2cd3_SHAFI_PARAMBIL.jpg"
keywords: []
---

#  'ഭാരതീയം 25'; ഭരണഘടന നെഞ്ചോട് ചേർത്ത് പോരാടണം: ഷാഫി പറമ്പിൽ എംപി

> **Lead Summary:** **കുറ്റ്യാടി: ** ഭരണഘടനയും ഐക്യവും മതേതരത്വവും ഇല്ലാതാക്കാൻ ആര് ശ്രമിച്ചാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത് നില നിൽക്കുന്നിടത്തോളം കാലം നാം നേടിയെടുത്ത ജനാധിപത്യ മതേതര തത്വങ്ങൾക്ക് ഒരു പോറൽ പോലും ഏൽപിക്കാൻ അനുവദിക്കില്ലന്ന് ഷാഫി പറമ്പിൽ എംപി.

## Article Content

**കുറ്റ്യാടി: ** ഭരണഘടനയും ഐക്യവും മതേതരത്വവും ഇല്ലാതാക്കാൻ ആര് ശ്രമിച്ചാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത് നില നിൽക്കുന്നിടത്തോളം കാലം നാം നേടിയെടുത്ത ജനാധിപത്യ മതേതര തത്വങ്ങൾക്ക് ഒരു പോറൽ പോലും ഏൽപിക്കാൻ അനുവദിക്കില്ലന്ന് ഷാഫി പറമ്പിൽ എംപി.

കുറ്റ്യാടി എംഐയുപിയിൽ നടന്ന സബർമതി സാംസ്‌കാരിക വേദിയുടെ 'ഭാരതീയം 25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാനാത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യമാണ് നമ്മുടേത്. വ്യത്യസ്ത ജാതി, മത, വേഷം, ഭാഷ, സംസ്‌കാരമുള്ളവർ ഒരു മാലയിൽ കോർത്ത പൂക്കളെ പോലെ നമ്മുടെ നേതാക്കൻമാരും പൂർവ്വികരും കാത്തുസൂക്ഷിച്ച ഐക്യത്തിന് വിള്ളൽ വീഴ്ത്താനുള്ള ഏത് ശ്രമങ്ങളെയും ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

സബർമതി ചെയർമാൻ എസ്.ജെ.സജീവ്‌കുമാർ അധ്യക്ഷത വഹിച്ചു.

മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള മുഖ്യാതിഥിയായി.

സംസ്‌കാരിക രംഗത്തെ പ്രമുഖരായ കൽപ്പറ്റ നാരായണൻ, പി.ഹരിന്ദ്രനാഥ്, പ്രൊഫ.കെ.എൻ.എ.ഖാദർ എന്നിവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തു സംസാരിച്ചു.

കൺവീനർ തളിയിൽ ബാലൻ, ഭാരവാഹികളായ ശ്രീജേഷ് ഊരത്ത്, പി.പി.ദിനേശൻ, ജി.മണിക്കുട്ടൻ, വി.വി.ദിനേശ്, റോബിൻ ജോസഫ്, കെ.കെ. സന്തോഷ്, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, കെ.എസ്.അബ്ദുള്ള, ടി.സുരേഷ് ബാബു, ജെ.ഡി.ബാബു, അനസ് വി.വി., ശശികുമാർ ഊരത്ത്, രമേശ് ബാബു കാക്കന്നുർ, അനിഷ പ്രദീപ്, സജീഷ എടക്കുടി, പി.കെ സുരേഷ് മുതലായവർ നേതൃത്വം നൽകി. സാംസ്കാരിക രാഷ്ട്രീയ, കലാ രംഗത്തെ നൂറ് കണക്കിന് പേർ സബർമതിയുടെ ഭാരതീയം പരിപാടിക്ക് സാക്ഷിയായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266025/indian25-constitution-must-fought-closely-shafiparambilmp)