---
title: "നേതൃത്വ മികവ് പരിശീലനം; ജെ സി ഐ കുറ്റ്യാടി കോക്കനട്ട് സിറ്റി ഏഴാമത് ഇൻസ്റ്റാലേഷൻ സംഘടിപ്പിച്ചു "
english_title: "#Leadership #Excellence #Training #JCI #organized #7th #installation #Kuttyadi #CoconutCity"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266224/leadership-excellence-training-jci-organized-7th-installation-kuttyadi-coconutcity"
published_at: "2025-01-27T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797920f917eb_jci.jpg"
keywords: []
---

# നേതൃത്വ മികവ് പരിശീലനം; ജെ സി ഐ കുറ്റ്യാടി കോക്കനട്ട് സിറ്റി ഏഴാമത് ഇൻസ്റ്റാലേഷൻ സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി: ** ജെ സി ഐ കുറ്റ്യാടി കോക്കനട്ട് സിറ്റി ഏഴാമത് ഇൻസ്റ്റലേഷന്റെ ഭാഗമായി യുവതി യുവാക്കൾക്ക് നേതൃത്വമികവ് വർദ്ധിപ്പിക്കുന്നതിന് പരിശീലനം നൽകും.

## Article Content

**കുറ്റ്യാടി: ** ജെ സി ഐ കുറ്റ്യാടി കോക്കനട്ട് സിറ്റി ഏഴാമത് ഇൻസ്റ്റലേഷന്റെ ഭാഗമായി യുവതി യുവാക്കൾക്ക് നേതൃത്വമികവ് വർദ്ധിപ്പിക്കുന്നതിന് പരിശീലനം നൽകും.

മാറുന്ന ലോകത്ത് ആരുടെയും മുന്നിൽ തന്റേതായ കാര്യങ്ങൾ ഉയർത്തി പിടിക്കാൻ യുവതലമുറക്ക് കരുത്ത് പകരുകയാണ് ജെ.സി.ഐ കുറ്റ്യാടി കോക്കനറ്റ് സിറ്റിയുടെ ലക്ഷ്യമെന്നും,വ്യത്യസ്ഥമേഖലയിൽ മികവ് തെളിക്കുന്ന യുവതയ്ക്ക് പ്രചോദനമാവുമെന്ന് ജെ.സി.ഐ ഭാരവാഹികൾ പറഞ്ഞു.

ജെ.സി. ഐ കുറ്റ്യാടി കോക്കനറ്റ് സിറ്റി ഏഴാമത് ഇൻസ്റ്റാലേഷനിൽ പുതിയ പ്രസിഡന്റ് ഡോ കെ.കെ ഇർഷാദ് തിരഞ്ഞെടുക്കപ്പെട്ടു.എ കെ സുജിത്ത്, (സെക്രട്ടറി)അശ്റഫ് ചീളിൽ (ട്രഷറർ,) എന്നിവർ സ്ഥാനാരോഹണം നടത്തി.

ചടങ്ങിൽ അഫ്സൽ ബാബു,ഇ.വി അരുൺ, സനിൽ കൈപാൽ, ശ്രീനാഥ് ശ്രീധരൻ,

ഫിറോസ് കല്ലാറ, കെ ഷാജഹാൻ, നാരായണൻ മുണ്ടക്കുറ്റി, നൗഷാദ് തെക്കാൾ, ബിജു കള്ളാട് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ മികച്ച പാലിയേറ്റീവ് പ്രവർത്തകനായ സൂപ്പി കക്കട്ടിൽ, ടോപിബ് അവാർഡ് യുവ ബിസിനസ്സ് കാരനായ മിസ്ഫർ മുഹമ്മദ്, കമാൽ പത്ര പുരസ്ക്കാരം അബ്ദുൾ ഷാക്കീറിനും നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266224/leadership-excellence-training-jci-organized-7th-installation-kuttyadi-coconutcity)