---
title: "'മാറ്റൊലി'; തൊഴിലുറപ്പ് തൊഴിലാളി കലാകായികോത്സവം 8,9 തീയതികളിൽ  "
english_title: "#Mattoli #Job #Guaranteed #Workers #Kalakai #Kotsavam #8th #9th"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266324/mattoli-job-guaranteed-workers-kalakai-kotsavam-8th-9th"
published_at: "2025-01-28T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679889a5f1e77_thozhilurapp.jpg"
keywords: []
---

# 'മാറ്റൊലി'; തൊഴിലുറപ്പ് തൊഴിലാളി കലാകായികോത്സവം 8,9 തീയതികളിൽ  

> **Lead Summary:** **കുറ്റ്യാടി: **പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കലാ കായികോത്സവം 'മാറ്റൊലി' ഫെബ്രുവരി 8, 9 തീയതികളിൽ നടുപ്പൊയിലിൽ നടക്കും.

## Article Content

**കുറ്റ്യാടി: **പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കലാ കായികോത്സവം 'മാറ്റൊലി' ഫെബ്രുവരി 8, 9 തീയതികളിൽ നടുപ്പൊയിലിൽ നടക്കും.

ഒമ്പതിന് പകൽ 11ന് മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യും.

അഞ്ചിന് വൈകിട്ട് കുറ്റ്യാടി ടൗണിൽ വിളംബര ഘോഷയാത്ര നടത്തും.

പരിപാടിയുടെ വിഭവ സമാഹരണത്തിന് തൊഴിലാളികൾ തന്നെയാണ് നേതൃത്വം നൽകുന്നതെന്നും ചില മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് തെറ്റായ വാർത്തയാണ് വന്നതെന്നും തൊഴിലുറപ്പ് മേറ്റുമാർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡൻ്റ് ഒ ടി നഫീസ, വൈസ് പ്രസിഡൻ്റ് ടി കെ മോഹൻദാസ്, സബിന മോഹൻ, കെ പി ശോഭ, കെ നിഷ, പി വി സ്മിത, കെ സുധ. കെ ജൂബില, സി ടി വൽസല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266324/mattoli-job-guaranteed-workers-kalakai-kotsavam-8th-9th)