---
title: "കിസാൻ മേള; ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു "
english_title: "#Kisan #Mela #Organized #exhibition #promotion #organic #agricultural #products #value #added #products"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266407/kisan-mela-organized-exhibition-promotion-organic-agricultural-products-value-added-products"
published_at: "2025-01-28T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798b3bdce56d_mokeri.jpg"
keywords: []
---

# കിസാൻ മേള; ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു 

> **Lead Summary:** **മൊകേരി: ** കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊകേരിയിൽ കിസാൻ മേള സംഘടിപ്പിച്ചു.

## Article Content

**മൊകേരി: ** കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊകേരിയിൽ കിസാൻ മേള സംഘടിപ്പിച്ചു.

ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും നടത്തി.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ റീത്ത അധ്യക്ഷയായി.

തെങ്ങുകൃഷിയിലെ വെല്ലുവിളികളും ശാസ്ത്രീയ കൃഷിരീതികളും എന്ന വിഷയത്തിൽ കെവി നൗഷാദ് ക്ലാസെടുത്തു.

എം പി കു ഞ്ഞിരാമൻ, ലീബ സുനിൽ, ഗീത രാജൻ, കെ കൈരളി, എ രതീഷ് എന്നിവർ സംസാരിച്ചു. കുന്നു മ്മൽ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ കെ ഇ നൗഷാദ് സ്വാഗതവും കൃഷി ഓഫീസർ അനുഷ്ക നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266407/kisan-mela-organized-exhibition-promotion-organic-agricultural-products-value-added-products)