---
title: "കുറ്റ്യാടിയിൽ 1.65 ഗ്രാം എംഡിഎംഎയുമായി  യുവാവ് പിടിയിൽ"
english_title: "#Youth #arrested #1.65 #grams #MDMA #Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266443/youth-arrested-165-grams-mdma-kuttiadi"
published_at: "2025-01-28T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798e19f43bc6_mdma.jpg"
keywords: []
---

# കുറ്റ്യാടിയിൽ 1.65 ഗ്രാം എംഡിഎംഎയുമായി  യുവാവ് പിടിയിൽ

> **Lead Summary:** **കുറ്റ്യാടി: **എം ഡി എം എ യുമായി യുവാവ് പിടിയിൽ. വടയം ഇടത്തിൽപൊയിൽ ഫാസിൽ ആണ് പിടിയിലായത്.

## Article Content

**കുറ്റ്യാടി: **എം ഡി എം എ യുമായി യുവാവ് പിടിയിൽ. വടയം ഇടത്തിൽപൊയിൽ ഫാസിൽ ആണ് പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന് ഫാസിൽ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ആണ് 1.65 ഗ്രാം എം ഡി എം എ കണ്ടെടുത്തത്.

കസ്റ്റഡിയിൽ എടുത്ത പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ 2ഗ്രാം എം ഡി എം എ കൂടി കണ്ടെടുത്തു.

ബാംഗ്ലൂരിൽ നഴ്സിങ്ങിന് പഠിക്കുന്ന രണ്ടു പെൺകുട്ടികളുടെ അസൈമെന്റും സർട്ടിഫിക്കറ്റുകളും അടങ്ങിയ രേഖകളും ഡ്രെസ്സുകളും എടിഎം കാർഡുകളും കാറിൽ കണ്ടെത്തി.

കോഴിക്കോട് റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ എസ് പി പ്രകാശ് പടന്നയിൽ, ഡെൻസാഫ് ടീം അംഗങ്ങളായ എസ്ഐ മനോജ് കുമാർ ,‍ രാമത്ത് ഷാജി, വി വി സദാനന്ദൻ, വള്ളിൽ ലതീഷ് കുമാർ, സിപിഒ അഖിലേഷ് ഇകെ, എസ് ഐ മാരായ ജയൻ സി, സജി അഗസ്റ്റിൻ, ഉണ്ണികൃഷ്ണൻ സിപിഓ മരായ സജിൽ, ശരത്ത്, സബന എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266443/youth-arrested-165-grams-mdma-kuttiadi)