---
title: "ഗോ​ള്‍​ഡ് പാ​ല​സ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: സമരത്തിന് ഐക്യദാര്‍ഢ്യവുമായി ലീഗ് നേതാക്കള്‍ "
english_title: "Gold Palace Jewelery Investment Fraud: League leaders in solidarity with the strike"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/26649/gold-palace-jewelery-investment-fraud-league-leaders-in-solidarity-with-the-strike"
published_at: "2022-02-16T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c866e8ee45_Untitled-1.jpg"
keywords: []
---

# ഗോ​ള്‍​ഡ് പാ​ല​സ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: സമരത്തിന് ഐക്യദാര്‍ഢ്യവുമായി ലീഗ് നേതാക്കള്‍ 

> **Lead Summary:** **കുറ്റ്യാടി : **ഗോ​ള്‍​ഡ് പാ​ല​സ് ജ്വ​ല്ല​റി ത​ട്ടി​പ്പി​നി​ര​യാ​യ നി​ക്ഷേ​പ​ക​രു​ടെ ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളു​മെ​ത്തി.

## Article Content

**കുറ്റ്യാടി : **ഗോ​ള്‍​ഡ് പാ​ല​സ് ജ്വ​ല്ല​റി ത​ട്ടി​പ്പി​നി​ര​യാ​യ നി​ക്ഷേ​പ​ക​രു​ടെ ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളു​മെ​ത്തി.

10 ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി മു​സ്​​ലിം ലീ​ഗ് നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് നേ​താ​വ് സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍, കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, എം.​കെ. അ​ഷ്റ​ഫ് എ​ന്നി​വ​രാ​ണ് കു​ള​ങ്ങ​ര​ത്താ​ഴ​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ​ത്.

വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ര്‍​ക്ക് നീ​തി കി​ട്ടാ​നു​ള്ള സ​മ​ര​ത്തി​ന് കൂ​ടെ ഉ​ണ്ടാ​കു​മെ​ന്ന് നേ​താ​ക്ക​ള്‍ ഉ​റ​പ്പു​ന​ല്‍​കി. ഇ​നി നാ​ട്ടി​ല്‍ ഒ​രു ജ്വ​ല്ല​റി ത​ട്ടി​പ്പ് ആ​വ​ര്‍​ത്തി​ക്കാ​ത്ത ത​ര​ത്തി​ല്‍ ഉ​ട​മ​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പാ​യി സ​മ​രം മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/26649/gold-palace-jewelery-investment-fraud-league-leaders-in-solidarity-with-the-strike)