---
title: "മെഡിക്കൽ ക്യാമ്പ്; കുറ്റ്യാടിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Medical #Camp #free #eye #checkup #camp #organized #Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266605/medical-camp-free-eye-checkup-camp-organized-kuttyadi"
published_at: "2025-01-29T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799df47a441d_medical_camp_.jpg"
keywords: []
---

# മെഡിക്കൽ ക്യാമ്പ്; കുറ്റ്യാടിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: ** മോട്ടോർ വാഹനവകുപ്പ്, ആർടിഒ (എൻഫോഴ്‌സ്മെന്റ് )എം വി ഡി കോഴിക്കോടിന്റെയും സൈമൺസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: ** മോട്ടോർ വാഹനവകുപ്പ്, ആർടിഒ (എൻഫോഴ്‌സ്മെന്റ് )എം വി ഡി കോഴിക്കോടിന്റെയും സൈമൺസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

10 മണി മുതൽ 1 വരെ നടന്ന ക്യാമ്പ് സന്തോഷ് കുമാർ. സി. എസ് (ആർടിഒ, എൻഫോഴ്‌സ്മെന്റ്റ് കോഴിക്കോട്) ഉദ്ഘാടനം ചെയ്തു.

ബിജു കെ എ.എം.വി.ഐ സ്വാഗതം പറഞ്ഞു.

പ്രസാദ് ആർ. (എം.വി.ഐ) അധ്യക്ഷത വഹിച്ചു.സൈമൺ ഹോസ്പിറ്റൽ പി ആർ ഒ ഹരികൃഷ്ണൻ ജി എസ് സംസാരിച്ചു.റിജേഷ് കൃഷ്ണൻ എൻ കെ (എ.എം.വി.ഐ) നന്ദി രേഖപ്പെടുത്തി.

ബസ്സ്,ഓട്ടോ ടാക്സി ഡ്രൈവർമാർ പൊതുജനങ്ങൾ ഉൾപ്പെടെ നിരവധി പേർ നേത്ര പരിശോധനയിൽ പങ്കാളികളായി.

പത്തു ഡ്രൈവർമാർക്ക് നറുക്കെടുപ്പിലൂടെ സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു.

തിരഞ്ഞെടുത്ത 15 പേർക്ക് തിമിരശസ്ത്രക്രിയ സൗജന്യമായും ചെയ്തു നൽകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266605/medical-camp-free-eye-checkup-camp-organized-kuttyadi)