---
title: "കായക്കൊടിയിൽ തണ്ണീര്‍ത്തടങ്ങളും വയലുകളും മണ്ണ് മാഫിയ കയ്യേറുന്നു "
english_title: "#Field #filling #widespread #Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266672/field-filling-widespread-kayakodi"
published_at: "2025-01-29T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a0a255572c_SOIL_MAFIA.jpg"
keywords: []
---

# കായക്കൊടിയിൽ തണ്ണീര്‍ത്തടങ്ങളും വയലുകളും മണ്ണ് മാഫിയ കയ്യേറുന്നു 

> **Lead Summary:** **കുറ്റ്യാടി: **കരണ്ടോട്, പട്ടര്‍കുളങ്ങര, മുട്ടുനട, കോവുക്കുന്ന് എന്നിവിടങ്ങളിലെ ഏക്കര്‍ കണക്കിന് വയലുകളാണ് മണ്ണ് മാഫിയയുമായി ചേർന്ന് നികത്തിയത്.

## Article Content

**കുറ്റ്യാടി: **കരണ്ടോട്, പട്ടര്‍കുളങ്ങര, മുട്ടുനട, കോവുക്കുന്ന് എന്നിവിടങ്ങളിലെ ഏക്കര്‍ കണക്കിന് വയലുകളാണ് മണ്ണ് മാഫിയയുമായി ചേർന്ന് നികത്തിയത്.

പഞ്ചായത്തിലെ 12,14,16 വാര്‍ഡിലെ തണ്ണീര്‍ത്തടങ്ങളും വയലുകളുമാണ് മണ്ണ് മാഫിയ കൈയേറിയത്.

വീടുവെക്കാന്‍ മറ്റെവിടയും ഭൂമി സ്വന്തമായി ഇല്ലാത്തവര്‍ക്ക് പഞ്ചായത്തില്‍ പത്തും കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി മേഖലകളില്‍ അഞ്ചും സെന്റ് ഭൂമിയില്‍ വയല്‍ നികത്തി വീട് വെക്കാന്‍ അനുമതിയുണ്ട്.

ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ് കോവുക്കുന്നിലെ ഏക്കര്‍ കണക്കിന് വയല്‍ മണ്ണിട്ട് നികത്തുന്നത്.

ചങ്ങരംകുളം നാറാണത്തുംതാഴെ വയല്‍, കോവുക്കുന്ന് എല്‍.പി സ്‌കൂള്‍ പരിസരത്തെ വയല്‍, കുനിയില്‍ താഴെ മുരുവച്ചേരി തടിയംകുളത്തില്‍ വയല്‍, തുണ്ടിയില്‍ താഴെ വയല്‍ എന്നിവയാണ് മണ്ണുമാഫിയ നികത്തിയത്.

സ്ഥലം ഉടമകള്‍ ഒരു സെന്റിന് നിശ്ചിത തുക എന്ന കണക്കില്‍ മണ്ണുമാഫിയക്ക് കൈമാറും. അവര്‍ മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് വയല്‍ കരഭൂമിയാക്കി മാറ്റിക്കൊടുക്കും. കുറ്റ്യാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണ്ണ് മാഫിയ ആണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266672/field-filling-widespread-kayakodi)