---
title: "തലകീഴായി നിന്നത് രണ്ട് മണിക്കൂർ; തെങ്ങുകയറ്റ തൊഴിലാളിയ്ക്ക് രക്ഷകരായി നാദാപുരം ഫയർ ഫോഴ്‌സ് "
english_title: "#coconut #climbing #worker #stuck #upside #down #coconut #two #hours #Fireforce #rescue"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266705/coconut-climbing-worker-stuck-upside-down-coconut-two-hours-fireforce-rescue"
published_at: "2025-01-29T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a39aeade81_fire_forse.jpg"
keywords: []
---

# തലകീഴായി നിന്നത് രണ്ട് മണിക്കൂർ; തെങ്ങുകയറ്റ തൊഴിലാളിയ്ക്ക് രക്ഷകരായി നാദാപുരം ഫയർ ഫോഴ്‌സ് 

> **Lead Summary:** **തൊട്ടിൽപ്പാലം: ** തൊട്ടിൽപ്പാലത്തിനടുത്ത് പൂക്കാട്ട് രണ്ട് മണിക്കൂർ നേരം തെങ്ങിൽ കുടുങ്ങിക്കിടന്നയാളെ നാദാപുരം ഫയർഫോഴ്സ് അധികൃതർ എത്തി രക്ഷപ്പെടുത്തി.

## Article Content

**തൊട്ടിൽപ്പാലം: ** തൊട്ടിൽപ്പാലത്തിനടുത്ത് പൂക്കാട്ട് രണ്ട് മണിക്കൂർ നേരം തെങ്ങിൽ കുടുങ്ങിക്കിടന്നയാളെ നാദാപുരം ഫയർഫോഴ്സ് അധികൃതർ എത്തി രക്ഷപ്പെടുത്തി.

ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. തൊട്ടിൽപ്പാലം പൂക്കാട് ചീളുപറമ്പത്ത് ചന്ദ്രിയുടെ വീട്ടു പറമ്പിൽ തേങ്ങപറിക്കാൻ മിഷ്യൻ ഉപയോഗിച്ച് തെങ്ങിൽ കയറിയ താളിക്കുനി കുളമുള്ളപറമ്പത്ത് മനോജൻ എന്നയാളാണ് കയറുന്നതിനിടെ മിഷ്യൻ കേടായി കാല് കുടുങ്ങി തലകീഴായി തെങ്ങിൽ തൂങ്ങി കിടന്നത്.

ഉടൻ തന്നെ നാട്ടുകാർ മറ്റൊരു തെങ്ങുകയറ്റ തൊഴിലാളി നെടും കുന്നുമ്മൽ പൊക്കൻ എന്നയാളെ വിളിച്ച് വരുത്തുകയും ഇദ്ദേഹം തെങ്ങിൽ കയറി മനോജനെ സാരി ഉപയോഗിച്ച് സുരക്ഷിതമായി തെങ്ങിൽ കെട്ടിവെക്കുകയും ചെയ്തു.

തുടർന്ന് നാദാപുരത്ത് നിന്നും അസി: സ്റ്റേഷൻ ഓഫീസർ ഷമേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ മനോജനെ സുരക്ഷിതനായി തെങ്ങിൽ നിന്നും താഴെ ഇറക്കി.

മനോജൻ തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിൽ ചികിത്സതേടി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266705/coconut-climbing-worker-stuck-upside-down-coconut-two-hours-fireforce-rescue)