---
title: "പ്രതിഷേധം; പൊതുവിതരണ കേന്ദ്രങ്ങൾ അടച്ചിട്ടതിനെതിരെ വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു "
english_title: "#protest #Velam #constituency #Congress #Committee #organized #dharna #closure #public #distribution #centres"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266918/protest-velam-constituency-congress-committee-organized-dharna-closure-public-distribution-centres"
published_at: "2025-01-30T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b6584e726d_congress_dharna.jpg"
keywords: []
---

# പ്രതിഷേധം; പൊതുവിതരണ കേന്ദ്രങ്ങൾ അടച്ചിട്ടതിനെതിരെ വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** **വേളം: **സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ പൊതുവിതരണ കേന്ദ്രങ്ങൾ അടച്ചിട്ടതിനെതിരെ വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിയത്ത് റേഷൻ ഷാപ്പിനു മുന്നിൽ ധർണ്ണ നടത്തി.

## Article Content

**വേളം: **സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ പൊതുവിതരണ കേന്ദ്രങ്ങൾ അടച്ചിട്ടതിനെതിരെ വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിയത്ത് റേഷൻ ഷാപ്പിനു മുന്നിൽ ധർണ്ണ നടത്തി.

കെ.പി.സി.സി. മെമ്പർ അച്ചുതൻ പുതിയേടുത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് മഠത്തിൽ ശ്രീധരൻ അദ്ധ്യക്ഷനായി.

കെ.സി. ബാബു, ടി.വി.കുഞ്ഞിക്കണ്ണൻ, തായന ബാലാമണി, അനീഷാ പ്രദീപ്, പി. സത്യൻ മാസ്റ്റർ, എം.വി. സിജീഷ്, പത്മനാഭൻ ചേരാപുരം, എ.കെ.രാജീവൻ മാസ്റ്റർ, കെ.വി. അനീഷ്, അഡ്വ. ഹബീബ്, തുടങ്ങിയവർ പ്രസംഗിച്ചു.

നാണു നമ്പാർ, എൻ. അമ്മത് മാസ്റ്റർ, പുതിയേടുത്ത് പവിത്രൻ, കൃഷ്ണനുണ്ണി,കെ.വി.അരവിനാക്ഷൻ, മന്നത്ത് ചന്ദ്രൻ തുടങ്ങിയവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266918/protest-velam-constituency-congress-committee-organized-dharna-closure-public-distribution-centres)