---
title: "പെൺകുട്ടികളുടെ അശ്ലീല വീഡിയോ; സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുത് പൊലീസ്"
english_title: "#porn #videos #girls #Police #should #spread #socialmedia"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266967/porn-videos-girls-police-should-spread-socialmedia"
published_at: "2025-01-30T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b9884db8ca_police_jeep.jpg"
keywords: []
---

# പെൺകുട്ടികളുടെ അശ്ലീല വീഡിയോ; സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുത് പൊലീസ്

> **Lead Summary:** **കുറ്റ്യാടി: **പെൺകുട്ടികളുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് .

## Article Content

**കുറ്റ്യാടി: **പെൺകുട്ടികളുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് .

പെൺകുട്ടികളുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നിരിക്കെ കുറ്റ്യാടി മേഖലയിൽ പെൺകുട്ടികളുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി കുറ്റ്യാടി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.

അത്തരം വീഡിയോ സമൂഹമാധ്യമങ്ങൾ വഴി ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അത് പ്രചരിപ്പിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് ശക്തമായ നിയമനടപടികൾക്ക് കാരണമാകും.

ആയതിനാൽ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് കുറ്റ്യാടി പോലീസ് അറിയിച്ചു.

സൈബർ സെല്ലിന്റെ സഹായത്തോടെ വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും .പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266967/porn-videos-girls-police-should-spread-socialmedia)