---
title: " അനുമോദനം; ശുചിത്വ ഉച്ചകോടിയിൽ പ്രോജക്ട് അവതരണത്തിൽ നേട്ടം കൈവരിച്ച ചന്ദനചന്ദ്രനെ ഉപഹാരം നൽകി"
english_title: "#compliment  #ChandanChandran #felicitated #achievement #project #presentation #Sanitation #Summit"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267125/compliment-chandanchandran-felicitated-achievement-project-presentation-sanitation-summit-new"
published_at: "2025-01-31T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c9b388d10c_chandana.jpg"
keywords: []
---

#  അനുമോദനം; ശുചിത്വ ഉച്ചകോടിയിൽ പ്രോജക്ട് അവതരണത്തിൽ നേട്ടം കൈവരിച്ച ചന്ദനചന്ദ്രനെ ഉപഹാരം നൽകി

> **Lead Summary:** **കുറ്റ്യാടി: **അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പ്രോജക്ട് അവതരണത്തിൽ രണ്ടാംസ്ഥാനം നേടിയ ചന്ദനചന്ദ്രനെ കുറ്റ്യാടി പഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീ സിഡിഎസും ചേർന്ന് അനുമോദിച്ചു.

## Article Content

**കുറ്റ്യാടി: **അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പ്രോജക്ട് അവതരണത്തിൽ രണ്ടാംസ്ഥാനം നേടിയ ചന്ദനചന്ദ്രനെ കുറ്റ്യാടി പഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീ സിഡിഎസും ചേർന്ന് അനുമോദിച്ചു.

കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ ഉപഹാരം നൽകി.

'കുറ്റ്യാടിയിലെ കിണർജല മലിനീകരണവും ദ്രവമാലിന്യ സംസ്കരണ രീതിയും' എന്നതായിരുന്നു പ്രോജക്ട്.

കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്‌ടു സയൻസ് വിദ്യാർഥിയായ ചന്ദന ഊരത്ത് കൊരട്ടോടി ചന്ദ്രന്റെയും അനിലയുടെയും മകളാണ്.

പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, സെക്രട്ടറി ഒ ബാബു, സബിന മോഹൻ, രജിത രാജേഷ്, കെ പി ശോഭ, അസി. സെക്രട്ടറി ശശിധരൻ നെല്ലോളി, സി പി ശശി, ചാല കുളത്തിൽ ബിന്ദു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267125/compliment-chandanchandran-felicitated-achievement-project-presentation-sanitation-summit-new)