---
title: "ക്യാമ്പസ് ക്യാമ്പയിൻ; ഒയിസ്കയുടെ ആഭിമുഖ്യത്തിൽ അർജുന്റെ രക്ത മൂല കോശ നിർണ്ണയ ക്യാമ്പിന് തുടക്കമായി "
english_title: "#Campus #Campaign #Under #guidance #Oiska #Arjuns #Rakta #Moola #Kosha #Niraiya #camp #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267151/campus-campaign-under-guidance-oiska-arjuns-rakta-moola-kosha-niraiya-camp-started"
published_at: "2025-01-31T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679cbab7ef3f0_campain.jpg"
keywords: []
---

# ക്യാമ്പസ് ക്യാമ്പയിൻ; ഒയിസ്കയുടെ ആഭിമുഖ്യത്തിൽ അർജുന്റെ രക്ത മൂല കോശ നിർണ്ണയ ക്യാമ്പിന് തുടക്കമായി 

> **Lead Summary:** **കുറ്റ്യാടി: **ഫെബ്രുവരി 2 ഞായർ കുറ്റ്യാടി എം.ഐ.യു.പി സ്കൂളിൽ വെച്ച് നടക്കുന്ന രക്തമൂല കോശദാന രജിസ്ട്രേഷൻ ക്യാമ്പ് വിജയിപ്പിക്കുന്നതിനായി ഒയിസ്കയുടെ ആഭിമുഖ്യത്തിൽ കാമ്പസ് ക്യാമ്പയിന് തുടക്കമായി.

## Article Content

**കുറ്റ്യാടി: **ഫെബ്രുവരി 2 ഞായർ കുറ്റ്യാടി എം.ഐ.യു.പി സ്കൂളിൽ വെച്ച് നടക്കുന്ന രക്തമൂല കോശദാന രജിസ്ട്രേഷൻ ക്യാമ്പ് വിജയിപ്പിക്കുന്നതിനായി ഒയിസ്കയുടെ ആഭിമുഖ്യത്തിൽ കാമ്പസ് ക്യാമ്പയിന് തുടക്കമായി.

ഒയിസ്ക പ്രസിഡൻ്റ് ഡോ: സച്ചിത്തിൻ്റെ ആഭിമുഖ്യത്തിൽ കുറ്റ്യാടി സഹകരണ കോളേജ്, അടുക്കത്ത് എം.എച്ച് ആർട്സ് ആൻ്റ് സയൻസ് കോളേജുകളിൽ ആദ്യഘട്ടത്തിൽ നടന്ന ക്യാമ്പയിന് വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.

ഒയിസ്ക ഭാരവാഹികളായ ജമാൽ പാറക്കൽ, അബ്ദുല്ല സൽമാൻ, കെ.പി.സുരേഷ്, പി.പി.ദിനേശൻ, അഫീഫ്.കെ.പി.ആർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267151/campus-campaign-under-guidance-oiska-arjuns-rakta-moola-kosha-niraiya-camp-started)