---
title: "വർധിക്കുന്ന ലഹരി മാഫിയ; കുറ്റ്യാടിയിൽ രണ്ടുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 45 കേസുകൾ"
english_title: "#Growing #DrugMafia #45 #cases #two #months #Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267311/growing-drugmafia-45-cases-two-months-kuttyadi"
published_at: "2025-02-01T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679deff084be2_DRUG_MAFIA.jpg"
keywords: []
---

# വർധിക്കുന്ന ലഹരി മാഫിയ; കുറ്റ്യാടിയിൽ രണ്ടുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 45 കേസുകൾ

> **Lead Summary:** **കുറ്റ്യാടി: **ചുരമിറങ്ങി രാസലഹരിയെത്താൻ തുടങ്ങിയതോടെ കുറ്റ്യാടിയും സമീപ പ്രദേശങ്ങളും ലഹരിവിപത്തിന്റെ ആശങ്കയിൽ.

## Article Content

**കുറ്റ്യാടി: **ചുരമിറങ്ങി രാസലഹരിയെത്താൻ തുടങ്ങിയതോടെ കുറ്റ്യാടിയും സമീപ പ്രദേശങ്ങളും ലഹരിവിപത്തിന്റെ ആശങ്കയിൽ.

രണ്ടു മാസത്തിനിടെ നാദാപുരം സബ് ഡിവിഷൻ പോലീസ് പരിധിയിലെ തൊട്ടിൽപാലം,കുറ്റ്യാടി,വളയം, നാദാപുരം, പോലീസ് സ്റ്റേഷനുകളിലായി 45 ലഹരിമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 11ഗ്രാം എം. ഡി. എം. എ യും 218ഗ്രാം കഞ്ചാവും പിടികൂടി.

മൈസൂരു, ബംഗ്ലൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് രാസലഹരി ഇവിടേക്ക് എത്തുന്നത്.

കുറ്റ്യാടി ചുരം രാത്രിയിൽ ലഹരി മാഫിയയുടെ കയ്യിലാണെന്ന്‌ ആക്ഷേപമുണ്ട്.

ചുരത്തിൽ രാത്രി തെരുവ് വിളക്ക് ഇല്ലാത്തതിനാൽ ഇരുട്ട് ലഹരി മാഫിയയുടെ ഇടാത്തവളമാണ്. ജില്ലാക്കകത്തും പുറത്തുമുള്ളവർ ലഹരി വിപണനത്തിനായി ഇവിടെ എത്താറുണ്ട്. ഇതോടെ രാത്രികാല പെട്രോളിംങ് ശക്തമാക്കിയിട്ടുണ്ട്.

വാർഡ് തലങ്ങളിൽ ബോധവത്കരണം നടത്താൻ ജനമൈത്രി സുരക്ഷാപദ്ധതി വഴിയും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ലഹരി മരുന്നിന്റെ കാരിയർ ആകുന്നവർ 30 വയസ്സിന് താഴെ ഉള്ളവരാണെന്ന് പോലീസ് പറഞ്ഞു.

മൊത്ത വിപണനക്കാരെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെറിയ അളവിലുള്ള എം. ഡി. എം. എ കടത്തുന്നത് കണ്ടെത്താനും പോലീസിന് പരിമിതിയുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267311/growing-drugmafia-45-cases-two-months-kuttyadi)