---
title: "സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും നരിപ്പറ്റ പഞ്ചായത്തും ചേർന്ന് സംരംഭക സഭ സംഘടിപ്പിച്ചു"
english_title: "#State #Industry #Commerce #Department #Naripatta #Panchayat #organized #Entrepreneurship #Sabha"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267491/state-industry-commerce-department-naripatta-panchayat-organized-entrepreneurship-sabha"
published_at: "2025-02-02T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f2cda9601a_ENTRPRENURSHIP_.jpg"
keywords: []
---

# സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും നരിപ്പറ്റ പഞ്ചായത്തും ചേർന്ന് സംരംഭക സഭ സംഘടിപ്പിച്ചു

> **Lead Summary:** **കൈവേലി: **സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും നരിപ്പറ്റ പഞ്ചായത്തും ചേർന്ന് സംരംഭക സഭ സംഘടിപ്പിച്ചു.

## Article Content

**കൈവേലി: **സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും നരിപ്പറ്റ പഞ്ചായത്തും ചേർന്ന് സംരംഭക സഭ സംഘടിപ്പിച്ചു.

നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനംചെയ്തു.

വൈസ് പ്രസിഡന്റ് വി കെ ബീന അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി രാജശ്രീ, വികസന സ്ഥിരംസമിതി അധ്യക്ഷൻ വി നാണു, സിഡിഎസ് ചെയർ പേഴ്സൺ എം സജിന, സി വി അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.

വടകര താലൂക്ക് വ്യവസായ ഓഫീസർ വി പി പ്രണവൻ, കെഎസ്ഇബി സബ് എൻജിനിയർ രാജേഷ്, കേരള ബാങ്ക് പ്രതിനിധി ഗിരീഷ് എന്നിവർ സംരംഭകരുമായി സംവദിച്ചു.

നാല് ലോൺ സാങ്ഷൻ ലെറ്റർ, നാല് ഉദ്യം രജിസ്ട്രേഷൻ എന്നിവ വിതരണം ചെയ്തു.

നാല് വീതം ഉദ്യം, എഫ്എസ്എസ്എഐ, രണ്ട് എംഎസ്എംഇ ഇൻഷുറൻസ്, ഒന്ന് വീതം കെ സ്വിഫ്റ്റ്, പിഎം എഫ്എംഇ അപേക്ഷകൾ ലഭിച്ചു.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ടി കെ ഷീജ സ്വാഗതവും പഞ്ചായത്ത് എൻറർപ്രൈസ് ഡെവ ലപ്‌മെന്റ് എക്സിക്യുട്ടീവ് എം ലളിത് നാരായൺ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267491/state-industry-commerce-department-naripatta-panchayat-organized-entrepreneurship-sabha)