---
title: "സ്നേഹവീടിനായി; താക്കോൽ കൈമാറ്റത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു"
english_title: "#hand #welcoming #committee #formed #exchange #keys #house #love"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267511/hand-welcoming-committee-formed-exchange-keys-house-love-new"
published_at: "2025-02-02T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f489e41779_snehaveed.jpg"
keywords: []
---

# സ്നേഹവീടിനായി; താക്കോൽ കൈമാറ്റത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** **കൈവേലി: **വാഹനാപകടത്തിൽ മരിച്ച നരിപ്പറ്റ ഇരട്ടേഞ്ചാൽ നിപുണിൻ്റെ കുടുംബത്തിന് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നിർമിച്ച സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റത്തിന് സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**കൈവേലി: **വാഹനാപകടത്തിൽ മരിച്ച നരിപ്പറ്റ ഇരട്ടേഞ്ചാൽ നിപുണിൻ്റെ കുടുംബത്തിന് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നിർമിച്ച സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റത്തിന് സ്വാഗതസംഘം രൂപീകരിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, കെ കെ സുരേഷ്, എം കെ നികേഷ്, കെ രജിൽ, വി ആർ വിജിത്ത്, സുധീഷ് എടോനി, മുഹമ്മദ് കക്കട്ടിൽ, എൻ കെ ലീല, വി കെ മഹേഷ്, മുടിക്കൽ അശോകൻ, ടി വത്സല എന്നിവർ സംസാരിച്ചു.

ശ്രുമൽ സുരൻ സ്വാഗതവും വാർഡ് അംഗം ഷാജു ടോം നന്ദി യും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267511/hand-welcoming-committee-formed-exchange-keys-house-love-new)