---
title: "ചുഴലിയിലെ മോഷണ സ്വർണം  പണയം വെച്ചു; കുറ്റ്യാടിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു "
english_title: "The child thief was caught in the robbery that took place in broad daylight during the cyclone Valayam and the theft was recovered."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/26752/hurricane-theft-pawns-gold-police-recovered-it-from-kuttyadi"
published_at: "2022-02-16T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cf5e23e0ac_Untitled-1.jpg"
keywords: []
---

# ചുഴലിയിലെ മോഷണ സ്വർണം  പണയം വെച്ചു; കുറ്റ്യാടിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു 

> **Lead Summary:** **കുറ്റ്യാടി : **വളയം ചുഴലിയിൽ പട്ടാപകൽ നടന്ന കവർച്ചയിൽ കുട്ടി കള്ളൻ പിടിയിലായതോടെ മോഷണ മുതലും കണ്ടെടുത്തു. മോഷണ നടത്തിയ സ്വർണാഭരണം കുറ്റ്യാടിയിൽ പണയം വെച്ചു. വളയം ചുഴലിയിലെ ചാത്തൻകണ്ടിയിൽ രവീന്ദ്രന്റെ വീട്ടിലാണ്‌ മോഷണം നടന്നത്.

## Article Content

**കുറ്റ്യാടി : **വളയം ചുഴലിയിൽ പട്ടാപകൽ നടന്ന കവർച്ചയിൽ കുട്ടി കള്ളൻ പിടിയിലായതോടെ മോഷണ മുതലും കണ്ടെടുത്തു. മോഷണ നടത്തിയ സ്വർണാഭരണം കുറ്റ്യാടിയിൽ പണയം വെച്ചു. വളയം ചുഴലിയിലെ ചാത്തൻകണ്ടിയിൽ രവീന്ദ്രന്റെ വീട്ടിലാണ്‌ മോഷണം നടന്നത്.

വളയം എസ് ഐ അനീഷിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുക്കാളിക്കടുത്തെ ചോമ്പാല സ്വദേശി 17 കാരൻ പിടിയിലായത്. ഒരു പവൻ സ്വർണമാലയും കാൽ പവൻ മോതിരവും ഒപ്പം ഒരു മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. ഫോൺ ചുഴലിയിൽ നിന്ന് വളയത്തേക്കുള്ള യാത്രക്കിടെ ടാക്സി ജീപ്പിൽ ഉപേക്ഷിച്ചു.

> പിന്നീട് കുറ്റ്യാടിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സ്വർണം പണയം വെക്കുകയായിരുന്നു. ചുഴലി കുരുക്കിലായിലെ ഒരു വീട്ടിൽ സൗഹൃദത്തിൻ്റെ പേരിൽ കുറച്ചു കാല താമസിച്ചു വരികയായിരുന്നു ഈ പതിനേഴ് കാരൻ. പത്ത് പവൻ ഉണ്ടായിട്ടും കണ്ണ് മഞ്ഞളിക്കാതെ ആവശ്യമുള്ളത് മാത്രമെടുത്ത് " മാന്യൻ " കള്ളൻ്റെ വാർത്ത വൈറലായിരുന്നു.

വളയത്ത് ക്യാമറയിൽ കുടുങ്ങിയ യുവകള്ളനെ തേടി ഇന്നലെ രാത്രി തന്നെ പൊലീസ് ഇറങ്ങി. പട്ടാപ്പകൽ വീട്ടിൽനിന്ന്‌ സ്വർണാഭരണം കവർന്ന് മടങ്ങിയ കള്ളൻ ഉപേക്ഷിച്ച മൊബൈൽ ഫോൺ നെരത്തെ കണ്ടെത്തുകയും ചെയ്തു. രവീന്ദ്രന്റെ ഭാര്യ തൊഴിലുറപ്പ് ജോലികഴിഞ്ഞ് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.

അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങളിൽനിന്ന് ഒരു പവന്റെ ഒരു മാലയും ഒരു മോതിരവും ഒരു മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. ബാക്കി സ്വർണം ബാഗിൽ തന്നെ ഉണ്ടായിരുന്നു. നഷ്ടപ്പെട്ട ഫോണിൽ വിളിച്ചപ്പോൾ ഫോണെടുത്തത് ഒരു ജീപ്പ് ഡ്രൈവറായിരുന്നു.

ജീപ്പിൽ ഉപേക്ഷിച്ച ക്കുകയായിരുന്നു.സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ വീട്ടിൽ നിന്ന് ഒരാൾ ഇറങ്ങി പോകുന്നതായി കാണുകയും ചെയ്തു. ഇന്നലെ രാത്രി തന്നെ കുട്ടി കള്ളനെ പൊലീസ് വലയിലാക്കിയിരുന്നു. ഇന്ന് രാവിലെ കുറ്റ്യാടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിച്ച് പണയം വെച്ച മോഷണ മുതൽ വീണ്ടെടുത്തു.

സുഹൃത്തുക്കൾക്കൊപ്പം കറങ്ങാനാണ് മോഷണം നടത്തിയതെന്നും കൂടുതൽ സ്വർണമെടുത്താൽ വേഗം തിരിച്ചറിയുമെന്നത് കൊണ്ടാണ് ആവശ്യമുള്ള സ്വർണമെടുത്തതെന്നുമാണ് കുട്ടി കള്ളൻ പൊലീസിനോട് പറഞ്ഞത്. പതിനേഴ് കാരൻ്റെ സ്ഥിതി വിവര റിപ്പോർട്ട് തയ്യാറാക്കി കോഴിക്കോട് ജുവൈനൽ കോടതി മുമ്പാകെ ഹാജറാക്കുമെന്നും വളയം എസ് ഐ അനീഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/26752/hurricane-theft-pawns-gold-police-recovered-it-from-kuttyadi)