---
title: "അർജുനെ ചേർത്തുപിടിച്ച് നാട്; കുറ്റ്യാടിയിൽ രക്തമുലകോശ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#holding #Arjun #blood #test #camp #organized #Kuttyati"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267684/holding-arjun-blood-test-camp-organized-kuttyati"
published_at: "2025-02-03T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0718698e29_ARJU__3.jpg"
keywords: []
---

# അർജുനെ ചേർത്തുപിടിച്ച് നാട്; കുറ്റ്യാടിയിൽ രക്തമുലകോശ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: ** പരോക്സിസ്മൽ നോക്റ്റേണൽ ഹിമോഗ്ലോബിനൂറിയ (പിഎൻഎച്ച്) എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കായക്കൊടി കരണ്ടോട് അർജുനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനായി രക്തമുലകോശ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: ** പരോക്സിസ്മൽ നോക്റ്റേണൽ ഹിമോഗ്ലോബിനൂറിയ (പിഎൻഎച്ച്) എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കായക്കൊടി കരണ്ടോട് അർജുനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനായി രക്തമുലകോശ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

ഞായറാഴ്ച രാവിലെ മുതൽ കുറ്റ്യാടി എംഐ യുപി സ്കൂളിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയത് ആയിരങ്ങളായിരുന്നു.

അപൂർവ രക്തജന്യ രോഗത്തിന്റെ ചികിത്സയ്ക്കായി എച്ച്എൽഎ സാമ്യമുള്ള രക്ത മുലകോശ ദാതാവിനെ തേടുന്നതിനായി നടത്തിയ രജിസ്ട്രേഷൻ ക്യാമ്പ് നാടൊന്നാകെ ഏറ്റുപിടിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജന പ്രതിനിധികൾ, സന്നദ്ധ-യുവജന-വിദ്യാർഥി സംഘടനകൾ, രാഷ്ട്രീയ പാർടികൾ, വ്യാപാര സംഘടനകൾ എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായാണ് ചുരുങ്ങിയ ദിവസം കൊണ്ട് ക്യാമ്പ് സംഘടിപ്പിച്ചതും വൻ വിജയമാക്കിയതും.

രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നടന്ന ക്യാമ്പിൽ രണ്ടായിരത്തിലേറെ പേർ രജിസ്ട്രേഷൻ പൂർത്തിയാക്കി.

മൊകേരി ഗവ. കോളേജ് എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ വളൻറിയർമാരായി പ്രവർത്തിച്ചു.

കെ പി കുഞ്ഞമ്മദ്‌കുട്ടി എംഎൽഎ. ധാത്രി കോ ഓർഡിനേറ്റർ എ കെ അതുല്യ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി, ഒടി നഫീസ, ഒപി ഷിജിൽ, നയിമ കുളമുള്ളതിൽ, ടി കെ മോഹൻദാസ്, സജിഷ എടക്കുടി, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267684/holding-arjun-blood-test-camp-organized-kuttyati)