---
title: "ശരണ്യ റിമാണ്ടിൽ; മയക്ക് മരുന്ന് വിതരണത്തിൽ പിടിയിലായത് പരൽ മീനെന്ന് പൊലീസ്"
english_title: "Defendant remanded in police custody for distributing deadly drugs"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/26800/defendant-remanded-in-police-custody-for-distributing-deadly-drugs"
published_at: "2022-02-16T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d37e8ee2d7_sharanaya.jpg"
keywords: []
---

# ശരണ്യ റിമാണ്ടിൽ; മയക്ക് മരുന്ന് വിതരണത്തിൽ പിടിയിലായത് പരൽ മീനെന്ന് പൊലീസ്

> **Lead Summary:** **കുറ്റ്യാടി : **നാദാപുരം - കുറ്റ്യാടി മേഖലയിൽ മരക മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പരൽ മീനാണ് ഇന്ന് പിടിയിലായ ശരണ്യയെന്ന് പൊലീസ്. മേഖലയിൽ മാരക മയക്കുമരുന്ന് വിതരണം ചെയ്യുന്ന പൊലീസ് തന്ത്രപൂർവ്വം പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാണ്ടിൽ.

## Article Content

**കുറ്റ്യാടി : **നാദാപുരം - കുറ്റ്യാടി മേഖലയിൽ മരക മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പരൽ മീനാണ് ഇന്ന് പിടിയിലായ ശരണ്യയെന്ന് പൊലീസ്. മേഖലയിൽ മാരക മയക്കുമരുന്ന് വിതരണം ചെയ്യുന്ന പൊലീസ് തന്ത്രപൂർവ്വം പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാണ്ടിൽ.

തൊട്ടിൽ പാലം ചീളിയാട് സ്വദേശി ശരണ്യ (25) യാണ് മൊകേരിയിൽ വെച്ച് അറസ്റ്റിലായത്.ഇവരെ ഇന്ന് വൈകിട്ട് നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതി റിമാണ്ട് ചെയ്തു. നാദാപുരം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ യുവതിയെ കസ്റ്റഡിയിൽ എടുത്തത്.

ഇവരിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങിക്കുന്നയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ശരണ്യയെ കുറിച്ച് വിവരം കിട്ടിയത്. തുടർന്ന് ഇയാൾ മുഖേന യുവതിയെ മൊകേരിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

മൊകേരി നിർമല ടാക്കീസിന് സമീപം ബസിൽ വന്നിറങ്ങിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരിൽ നിന്ന് ഒരു ഗ്രാം ഓളം എംഡി എം എ കണ്ടെടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി കുറ്റ്യാടി പ്രിൻസിപ്പൾ എസ്ഐ സമീർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/26800/defendant-remanded-in-police-custody-for-distributing-deadly-drugs)