---
title: "  'ആർട്ടോളം';  തണൽ ഇന്റർ സ്കൂൾ ആർട്സ് ഫെസ്റ്റിന്  ഇന്ന് തുടക്കമാകും"
english_title: "#Artolam #ThanalInterSchool #Arts #Fest #start #today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/268301/artolam-thanalinterschool-arts-fest-start-today-new"
published_at: "2025-02-06T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a446487a6ff_thanal_school.jpg"
keywords: []
---

#   'ആർട്ടോളം';  തണൽ ഇന്റർ സ്കൂൾ ആർട്സ് ഫെസ്റ്റിന്  ഇന്ന് തുടക്കമാകും

> **Lead Summary:** **കുറ്റ്യാടി: **തണൽ ഇന്റർ സ്കൂൾ ആർട്‌സ് ഫെസ്റ്റ് 'ആർട്ടോളം' ആറ് മുതൽ ഒമ്പത് വരെ കുറ്റ്യാടിയിൽ നടക്കും. കുറ്റ്യാടി കോമത്ത് കുനിയിൽ സജ്ജമാക്കിയ വേദിയിൽ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും.

## Article Content

**കുറ്റ്യാടി: **തണൽ ഇന്റർ സ്കൂൾ ആർട്‌സ് ഫെസ്റ്റ് 'ആർട്ടോളം' ആറ് മുതൽ ഒമ്പത് വരെ കുറ്റ്യാടിയിൽ നടക്കും. കുറ്റ്യാടി കോമത്ത് കുനിയിൽ സജ്ജമാക്കിയ വേദിയിൽ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ വിവിധ തണൽ സ്ഥാപനങ്ങളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. 9ന് മന്ത്രി ഒ ആർ കേളു സമാപന പരിപാടി ഉദ്ഘാടനം ചെയ്യും.

മൈക്രോ ഹെൽത്ത് ലാബ്‌സും, പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ ട്രസ്റ്റും ചേർന്ന് തണൽ റിഹാബിലിറ്റേഷൻ പ്രോജക്ടിന് ഭൂമി കൈമാറുന്ന ചടങ്ങും നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/268301/artolam-thanalinterschool-arts-fest-start-today-new)