---
title: "  'ഉടഞ്ഞ കണ്ണാടി'; ജയചന്ദ്രൻ ഗീതാഞ്ജലിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു "
english_title: "#udanjakannadi #Jayachandran #released #collection #Geetanjalis #poetry"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/268313/udanjakannadi-jayachandran-released-collection-geetanjalis-poetry"
published_at: "2025-02-06T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a44bb9b2124_book_relesing.jpg"
keywords: []
---

#   'ഉടഞ്ഞ കണ്ണാടി'; ജയചന്ദ്രൻ ഗീതാഞ്ജലിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു 

> **Lead Summary:** **മൊകേരി: ** ജയചന്ദ്രൻ ഗീതാഞ്ജലിയുടെ ‘ഉടഞ്ഞ കണ്ണാടി' കവിതാ സമാഹാരം പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ പ്രകാശിപ്പിച്ചു.

## Article Content

**മൊകേരി: ** ജയചന്ദ്രൻ ഗീതാഞ്ജലിയുടെ ‘ഉടഞ്ഞ കണ്ണാടി' കവിതാ സമാഹാരം പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ പ്രകാശിപ്പിച്ചു.

ജയചന്ദ്രൻ മൊകേരി ഏറ്റുവാങ്ങി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി. മഹേഷ് മംഗലാട്ട് ആമുഖ പ്രഭാഷണം നടത്തി.ചന്ദ്രൻ പൂക്കാട് പുസ്തകപരിചയം നടത്തി. എ രതീഷ്, പി പി സജിത് കുമാർ, പി വിനോദൻ, എ കെ പീതാംബരൻ, വളപ്പിൽ കരുണൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു. വിശ്വനാഥൻ വടയം സ്വാഗതവും പ്രേമച ന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/268313/udanjakannadi-jayachandran-released-collection-geetanjalis-poetry)