---
title: " വേളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ പദയാത്രയും ടൗൺ ശുചീകരണവും സംഘടിപ്പിച്ചു "
english_title: "#Cleanliness #message #walk #town #cleaning #organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/268570/cleanliness-message-walk-town-cleaning-organized"
published_at: "2025-02-07T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5a2b2731d0_MALINYAMUKTHA_NAVAKERALAM.jpg"
keywords: []
---

#  വേളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ പദയാത്രയും ടൗൺ ശുചീകരണവും സംഘടിപ്പിച്ചു 

> **Lead Summary:** **തീക്കുനി: ** മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിൻ്റെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തീക്കുനിയിൽ ശുചിത്വ സന്ദേശ പദയാത്ര നടത്തി.ജന പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, വ്യാപാരികൾ, ടാക്സി തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പദയാത്രയിലും ശുചീകരണത്തിലും പങ്കെടുത്തു.

## Article Content

**തീക്കുനി: ** മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിൻ്റെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തീക്കുനിയിൽ ശുചിത്വ സന്ദേശ പദയാത്ര നടത്തി.ജന പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, വ്യാപാരികൾ, ടാക്സി തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പദയാത്രയിലും ശുചീകരണത്തിലും പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു പദയാത്ര ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ കെ.കെ.ഷൈനി അദ്ധ്യക്ഷയായി. ആരോഗ്യ സമിതി അദ്ധ്യക്ഷ സുമ മലയിൽ, മെമ്പർമാരായ എം.സി. മൊയ്തു, തായന ബാലാമണി, അനീഷ പ്രദീപ്, ശുചിത്വ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ആശാലത, എച്ച്.ഐ. നിഖിൽ രാജ്, ജെ.എച്ച്. ഐമാരായ നന്ദകുമാർ, ബാബു, കില പ്രതിനിധി രജിന, എം.എം. ചാത്തു, കെ.വി.വിജേഷ്, പി.കെ.സുരേഷ് ബാബു, സിയാദ് ചാലിൽ, റഷീദ്, കെ. തങ്കം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/268570/cleanliness-message-walk-town-cleaning-organized)