---
title: "സംസ്ഥാന ബജറ്റ്; കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 12.75 കോടി രൂപയുടെ വികസന പദ്ധതികൾ -എംഎല്‍എ "
english_title: "#State #Budget #12.75 #crore #development #projects #Kuttyadi #constituency"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/268657/state-budget-1275-crore-development-projects-kuttyadi-constituency"
published_at: "2025-02-07T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5d5ded71bb_kp_kunjammed_kutti.jpg"
keywords: []
---

# സംസ്ഥാന ബജറ്റ്; കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 12.75 കോടി രൂപയുടെ വികസന പദ്ധതികൾ -എംഎല്‍എ 

> **Lead Summary:** **കുറ്റ്യാടി: **സംസ്ഥാന ബജറ്റിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിന് അർഹമായ പരിഗണന. 12.75 കോടി രൂപയുടെ പദ്ധതികളാണ് വകയിരുത്തിട്ടുള്ളത്.കാർഷിക- ജലസേചന, ഗതാഗത മേഖലകളിലാണ് പ്രധാനമായും ഫണ്ട് വകയിരുത്തിയിട്ടുള്ളത്.

## Article Content

**കുറ്റ്യാടി: **സംസ്ഥാന ബജറ്റിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിന് അർഹമായ പരിഗണന. 12.75 കോടി രൂപയുടെ പദ്ധതികളാണ് വകയിരുത്തിട്ടുള്ളത്.കാർഷിക- ജലസേചന, ഗതാഗത മേഖലകളിലാണ് പ്രധാനമായും ഫണ്ട് വകയിരുത്തിയിട്ടുള്ളത്.

കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ കാർഷിക മേഖലയിൽ വലിയ പങ്കുവഹിക്കുന്ന മാമ്പള്ളിതാഴെ തോട് സംരക്ഷണവും വി.സി.ബി പുനരുദ്ധാരണവും- (കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ) പ്രവർത്തിക്കായി -1കോടി രൂപ അനുവദിച്ചു.

മണിയൂർ ഗ്രാമപഞ്ചായത്തിലെ ചെരണ്ടത്തൂർ പാടശേഖരങ്ങളിലെ ജലവിതാനം ക്രമീകരിക്കുന്ന വെങ്ങാടിക്കൽ പമ്പിങ് സ്റ്റേഷൻ പുനർനിർമ്മാണം- മണിയൂർ ഗ്രാമ പഞ്ചായത്ത് എന്ന പ്രവർത്തിക്ക് 75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

വില്യാപ്പള്ളിയെയും ചെമ്മരത്തൂരിനെയും ബന്ധിപ്പിക്കുന്ന വില്ല്യാപ്പള്ളി ചെമ്മരത്തൂർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ പൂർത്തീകരിക്കുന്നതിനായി 3 കോടി രൂപ ബജറ്റിൽ അനുവദിച്ചു. തിരുവള്ളൂരിനെയും ആയഞ്ചേരിയും ബന്ധിപ്പിക്കുന്ന തിരുവള്ളൂർ ആയഞ്ചേരി റോഡ് ബി.എം.ബി.സി നിലവാരത്തിൽ പൂർത്തീകരിക്കുന്നതിനായി 1.5 കോടി, എസ് മുക്ക് വള്ള്യാട് കോട്ടപ്പള്ളി തിരുവള്ളൂർ റോഡ് നിർമ്മാണത്തിനായി -2.5 കോടി രൂപയും വകയിരുത്തി.

ആയഞ്ചേരി തെരു കല്ലുംപുറം റോഡ് ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്താൻ -4 കോടി രൂപയാണ് റോഡ് വികസനത്തിന് അനുവദിച്ചത്. ബജറ്റിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിന് അർഹമായ പരിഗണന നൽകിയ മുഖ്യമന്ത്രിക്കും, ധനകാര്യ വകുപ്പ് മന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/268657/state-budget-1275-crore-development-projects-kuttyadi-constituency)