---
title: "നരിപ്പറ്റ ഐടിഐ; കെട്ടിടനിർമാണ നടപടി ഉടൻ ആരംഭിക്കണമെന്ന് എൻജിഒ യൂണിയൻ"
english_title: "#Construction #Naripatta #ITI #building #begin #NGOUnion"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/269063/construction-naripatta-iti-building-begin-ngounion-NEW-UPDAYTE"
published_at: "2025-02-09T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a881e3753fd_NGO_UNION.jpg"
keywords: []
---

# നരിപ്പറ്റ ഐടിഐ; കെട്ടിടനിർമാണ നടപടി ഉടൻ ആരംഭിക്കണമെന്ന് എൻജിഒ യൂണിയൻ

> **Lead Summary:** **കക്കട്ടിൽ: ** നരിപ്പറ്റ ഐടിഐ കെട്ടിടനിർമാണ നടപടി ആരംഭിക്കണമെന്ന് എൻജിഒ യൂണിയൻ നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കക്കട്ട് കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം വി ശോഭ ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കട്ടിൽ: ** നരിപ്പറ്റ ഐടിഐ കെട്ടിടനിർമാണ നടപടി ആരംഭിക്കണമെന്ന് എൻജിഒ യൂണിയൻ നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കക്കട്ട് കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം വി ശോഭ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് കെ കെ വിനോദൻ അധ്യക്ഷനായി. സെക്രട്ടറി സതീശൻ ചിറയിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ കെ ഗിരീഷ് വരവുചെലവ് കണക്കും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി പി രാജീവൻ, ജിതേഷ് ശ്രീധർ, എസ് കെ ജയ്‌സി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ടി കെ സുധീഷ് (പ്രസി ഡന്റ്), പി എം അമൂല്യ, കെ.പി രജീഷ് (വൈസ് പ്രസിഡന്റ്). സതീശൻ ചിറയിൽ (സെക്രട്ടറി), കെ ഷിജു, പി എം വിബിൻ (ജോ. സെക്രട്ടറി), എ കെ ഗിരീഷ് (ട്രഷറർ).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/269063/construction-naripatta-iti-building-begin-ngounion-NEW-UPDAYTE)