---
title: "മിഷൻ ഫെൻസിങ്; കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിൽ സൗരോർജവേലി സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്"
english_title: "#Forest #Department #plans #install #solar #fences #along #17.5km #Kuttiadi #Range"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/269096/forest-department-plans-install-solar-fences-along-175km-kuttiadi-range-new"
published_at: "2025-02-09T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a8bf286261d_solar_fencing.jpg"
keywords: []
---

# മിഷൻ ഫെൻസിങ്; കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിൽ സൗരോർജവേലി സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്

> **Lead Summary:** **കുറ്റ്യാടി: **ഫോറസ്റ്റ് റേഞ്ചിന് കീഴിലെ 17.5 കിലോമീറ്റർ ദൂരത്തിലുള്ള വനാതിർത്തിയിൽ വന്യമൃഗ ശല്യം തടയാൻ സൗരോർജവേലി സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്.

## Article Content

**കുറ്റ്യാടി: **ഫോറസ്റ്റ് റേഞ്ചിന് കീഴിലെ 17.5 കിലോമീറ്റർ ദൂരത്തിലുള്ള വനാതിർത്തിയിൽ വന്യമൃഗ ശല്യം തടയാൻ സൗരോർജവേലി സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്.

നബാർഡിൽ നിന്നുള്ള 50 ലക്ഷം രൂപ ചെലവഴിച്ചാണ് വേലി സ്ഥാപിക്കുക കൂടാതെ വനംവകുപ്പിന്റെ മിഷൻ ഫെൻസിങ് പദ്ധതിയിൽ ഉൾപ്പെടുത്തി വിലങ്ങാട് ഭാഗത്ത് കേടായി കിടക്കുന്ന മൂന്ന് കിലോമീറ്റർ വേലി നന്നാക്കുകയും ചെയ്യും.

 മനുഷ്യരുടെ ജീവന് ഭീഷണിയാവുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്യുന്നത് വർധിച്ച സാഹചര്യത്തിലാണ് പദ്ധതി.

നാദാപുരം മണ്ഡലത്തിലെ കാവിലുംപാറ, വാണിമേൽ, നാരിപ്പറ്റ പഞ്ചായത്തുകളിലെ ചൂരണി, പൂവത്താംകണ്ടി, വാളൂക്ക്, മലയങ്ങാട്,പൊയിലോഞ്ചൽ, വായാട്, തുടങ്ങിയ സ്ഥലങ്ങളിലെ 17.5 കിലോ മീറ്ററിലായിരിക്കും വേലി.

ഊരാളുങ്കൽ ലേബർ കോൺട്രാക് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത് ഈ മാസം തന്നെ പണി ആരംഭിക്കുമെന്ന് ഫോറസ്റ്റ് റെയ്ജ് ഓഫിസർ നിഖിൽ ജെറോം പറഞ്ഞു.

ഈ സ്ഥലങ്ങളിൽ വേലി സ്ഥാപിക്കുന്നതോടെ ആന ഇറങ്ങുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും. കോഴിക്കോട് ഡിവിഷനു കീഴിലെ കുറ്റ്യാടി, താമരശ്ശേരി, പെരുവണ്ണാമുഴി തുടങ്ങിയ റേഞ്ചുകളിലും വേലി സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ആകെ രണ്ട് കോടി രൂപയാണ് ചിലവ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/269096/forest-department-plans-install-solar-fences-along-175km-kuttiadi-range-new)