---
title: "ആർട്ടോളം; തണൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സ്നേഹ തീരം -ഷാഫി പറമ്പിൽ എം. പി "
english_title: "#Artolom #shore #love #marginalized #ShafiParambilMP"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/269110/artolom-shore-love-marginalized-shafiparambilmp"
published_at: "2025-02-09T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a8d5b52714c_AARTOLAM.jpg"
keywords: []
---

# ആർട്ടോളം; തണൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സ്നേഹ തീരം -ഷാഫി പറമ്പിൽ എം. പി 

> **Lead Summary:** **കുറ്റ്യാടി: **പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ സ്നേഹതീരമാണ് തണൽ എന്ന് ഷാഫി പറമ്പിൽ എം.പി. തണൽ ഇന്റർ സ്കൂൾ ആർട്ട് ഫെസ്റ്റിവൽ ആർട്ടോളം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.

## Article Content

**കുറ്റ്യാടി: **പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ സ്നേഹതീരമാണ് തണൽ എന്ന് ഷാഫി പറമ്പിൽ എം.പി. തണൽ ഇന്റർ സ്കൂൾ ആർട്ട് ഫെസ്റ്റിവൽ ആർട്ടോളം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി കുട്ടികളെ പൊതുസമൂഹത്തിന് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്ന തണലിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കുറ്റ്യാടിയുടെ സംഘടന മികവ് കേരളത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ആയിരത്തോളം കുട്ടികളും അവരുടെ രക്ഷിതാക്കളും മാറ്റുരച്ച കലാമാമാങ്കത്തിനാണ് ശനിയാഴ്ചയാണ് കുറ്റ്യാടിയിൽ തുടക്കമായത്, സംസ്ഥാന സർക്കാരിന്റെ മികച്ച സ്പെഷ്യൽ സ്കൂൾ അവാർഡ് നേടിയ കുറ്റ്യാടി തണൽ കരുണ സ്കൂളുകൾ ആതിദ്യമരുളുന്ന മേള മൂന്ന് വേദികളിലായാണ് നടന്നത്.

ഇന്ന് നടന്ന അനുമോദന ചടങ്ങിൽ പട്ടിക ജാതി പട്ടികവർഗവകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.ആർട്ടോളം ഉദ്‌ഘാടന ചടങ്ങിൽ കെ. വി കുഞ്ഞമ്മദ് കുട്ടി എം എൽ എ അദ്യക്ഷത വഹിച്ചു, ബാലൻ അമ്പാടി, ഡോ. സി. എച്ച് ഇബ്രാഹിംകുട്ടി, തെരുവത്തു അബ്ദുൾമജീദ്, ഒ. വി ലത്തീഫ്, സി എച്ച് ഷെരീഫ്, തുടങ്ങിയവർ മുഖ്യതിഥികളായി.

കുറ്റ്യാടി വേളം പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ. ടി നഫീസ നയീമ കളമുള്ളതിൽ, എ. സി അബ്ദുൾ മജീദ്, ഹാഷിം നംബാട്ടിൽ,ടി. കെ നാസർ, പി. കെ നവാസ്, ശ്രീജേഷ് ഊരത്ത്, പി. സി രവീന്ദ്രൻ, പി കെ സുരേഷ്, വി. പി മൊയ്‌തു എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/269110/artolom-shore-love-marginalized-shafiparambilmp)