---
title: "പുരോഗമന കലാസാഹിത്യസംഘം സാംസ്കാരിക യാത്ര സംഘടിപ്പിച്ചു"
english_title: "#Progressive #Art #Literary #Society #Cultural #Journey"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/269167/progressive-art-literary-society-cultural-journey"
published_at: "2025-02-10T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a98fd6497ea_commoration.jpg"
keywords: []
---

# പുരോഗമന കലാസാഹിത്യസംഘം സാംസ്കാരിക യാത്ര സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: **പുരോഗമന കലാസാഹിത്യസംഘം കുന്നുമ്മൽ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ സാംസ്കാരിക യാത്ര നടത്തി. കൽപ്പാത്തി അഗ്രഹാരം, പാലക്കാട് കോട്ട, തുഞ്ചൻ സ്മാരകം, കുഞ്ചൻ നമ്പ്യാർ ഭവനം, വരിക്കാശ്ശേരി മന തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സാംസ്കാരിക യാത്ര.

## Article Content

**കുറ്റ്യാടി: **പുരോഗമന കലാസാഹിത്യസംഘം കുന്നുമ്മൽ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ സാംസ്കാരിക യാത്ര നടത്തി. കൽപ്പാത്തി അഗ്രഹാരം, പാലക്കാട് കോട്ട, തുഞ്ചൻ സ്മാരകം, കുഞ്ചൻ നമ്പ്യാർ ഭവനം, വരിക്കാശ്ശേരി മന തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സാംസ്കാരിക യാത്ര.

സംഗീത നാടക അക്കാദമി മുറ്റത്ത് സംഘടിപ്പിച്ച എം ടി അനുസ്മരണം സംഗീത നാടക അക്കാദമി ചെയർമാൻ കരിവെള്ളൂർ മുരളി ഉദ്ഘാടനംചെയ്തു. വൈലോപ്പിള്ളി ഹാളിൽ നടന്ന എം ടി അനുസ്മരണം അക്കാദമി സെക്രട്ടറി സി പി അബൂബക്കർ ഉദ്ഘാടനംചെയ്തു.

എഴുത്തുകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ അധ്യക്ഷനായി. എ കെ രാജീവൻ, സുനിൽ, ടി കെ ജയദേവൻ, ശ്രീധരൻ മൊകേരി, കെ ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/269167/progressive-art-literary-society-cultural-journey)