---
title: "തൊഴിലുറപ്പ് തൊഴിലാളി കലോത്സവം സമാപിച്ചു "
english_title: "#Matoli #Employed #worker #art #festival #concluded"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/269179/matoli-employed-worker-art-festival-concluded"
published_at: "2025-02-10T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a998327eb28_MATTOLI.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളി കലോത്സവം സമാപിച്ചു 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കലോത്സവം 'മാറ്റൊലി' സമാപിച്ചു. നടുപ്പൊയിൽ യൂപി സ്കൂളിൽ നടന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കലോത്സവം 'മാറ്റൊലി' സമാപിച്ചു. നടുപ്പൊയിൽ യൂപി സ്കൂളിൽ നടന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ അധ്യക്ഷനായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി. കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ മോഹൻദാസ്, പി പി ചന്ദ്രൻ, രജിത രാജേഷ്, സബിന മോഹൻ, കെ കൈരളി, കെ പി ശോഭ, ടി കെ കുട്ട്യാലി, എ ടി ഗീത, കെ നിഷ, എം പി കരീം, ജുഗുനു തെക്കയിൽ, കെ ടി മനോജൻ, ഒ ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ സ്വാഗതവും കെ പി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/269179/matoli-employed-worker-art-festival-concluded)