---
title: "ദുരിതമായി റോഡിനു നടുവിലെ കുഴി; മൂടാതെ ജല അതോറിറ്റി,സമരത്തിന് ഒരുങ്ങി നാട്ടുകാർ "
english_title: "#Miserably #pothole #middle #road #water #authority #covered #locals #ready #fight"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/269738/miserably-pothole-middle-road-water-authority-covered-locals-ready-fight"
published_at: "2025-02-12T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac6fc375101_ROAD_.jpg"
keywords: []
---

# ദുരിതമായി റോഡിനു നടുവിലെ കുഴി; മൂടാതെ ജല അതോറിറ്റി,സമരത്തിന് ഒരുങ്ങി നാട്ടുകാർ 

> **Lead Summary:** **തൊട്ടിൽപ്പാലം: **കാവിലും പാറ പഞ്ചായത്തിലെ മൊയിലോത്തറയിൽ ഗ്രാമീണ റോഡുകളിൽ ജലജീവൻ മിഷൻ പൈപ്പിടാൻ കുഴിച്ച കുഴികൾ മൂടാത്തത് നാട്ടുകാർക്ക് ദുരിതമാവുന്നു.ഒരു വർഷം മുൻപാണ് ജലജീവൻ മിഷന്റെ കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനായി മൊയിലോത്ര അങ്കണവാടി റോഡിൽ റോഡിനു നടുവിലൂടെ കുഴിയെടുത്തത്

## Article Content

**തൊട്ടിൽപ്പാലം: **കാവിലും പാറ പഞ്ചായത്തിലെ മൊയിലോത്തറയിൽ ഗ്രാമീണ റോഡുകളിൽ ജലജീവൻ മിഷൻ പൈപ്പിടാൻ കുഴിച്ച കുഴികൾ മൂടാത്തത് നാട്ടുകാർക്ക് ദുരിതമാവുന്നു.ഒരു വർഷം മുൻപാണ് ജലജീവൻ മിഷന്റെ കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനായി മൊയിലോത്ര അങ്കണവാടി റോഡിൽ റോഡിനു നടുവിലൂടെ കുഴിയെടുത്തത്

എന്നാൽ കുഴിയെടുത്ത് ഒരു വർഷം പിന്നിട്ടിട്ടും റോഡ് കോൺക്രീറ്റ് ചെയ്യാൻ കരരുകാർ തയ്യാറായില്ല. എസ്റ്റവേറ്റർ ഉപയോഗിച്ച് കുഴിയെടുത്തത് അശാസ്ത്രീയമായി റോഡിന് നടുവിലൂടെ ആയതിനാൽ ഇതുവഴി കാൽനട യാത്ര പോലും ഏറെ ദുരിതമാണെന്ന് നാട്ടുകാർ പറയുന്നു.

മൊയിലോത്ര തലച്ചിറമുക്ക് കുനിയംകണ്ടി റോഡിലും കുഴിയെടുത്തതോടെ ഒരു വർഷമായി ഇതുവഴി ഗതാഗതം തടസ്സപ്പെട്ട അവസ്ഥയാണ് വീട് നിർമാണത്തിനാവശ്യമായ സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോകേണ്ട അവസ്ഥ പോലും ഇവിടെ ഉണ്ടായതായി നാട്ടുകാർ പറയുന്നു.

പഞ്ചായത്ത് പ്രധിനിധികൾ ഉൾപ്പടെ നിരന്തരം ആവശ്യപെട്ടിട്ടും റോഡിലെ കുഴികൾ മൂടാൻ ജല അതോറിറ്റി തയ്യാറാവാത്ത സാഹചര്യത്തിൽ ജല അതോറിറ്റി ഓഫീസുകൾക്ക് മുന്നിൽ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/269738/miserably-pothole-middle-road-water-authority-covered-locals-ready-fight)