---
title: "സംവിധായകൻ സുവീരനെയും ഭാര്യയേയും  വീട് കയറി അക്രമിച്ചു; 25 പേർക്കെതിരെ കേസ്"
english_title: "The director assaulted Suveer and his wife inside the house; Case against 25 people"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/26977/the-director-assaulted-suveer-and-his-wife-inside-the-house-case-against-25-people"
published_at: "2022-02-17T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e73df36bc7_Untitled-1.jpg"
keywords: []
---

# സംവിധായകൻ സുവീരനെയും ഭാര്യയേയും  വീട് കയറി അക്രമിച്ചു; 25 പേർക്കെതിരെ കേസ്

> **Lead Summary:** **കുറ്റ്യാടി : ** ദേശീയ ഫിലിം അവാര്‍ഡ് ജേതാവും നാടക-സിനിമാ സംവിധായകനുമായ സുവീരനെയും ഭാര്യ അമൃതയേയും ആര്‍എസ്എസുകാര്‍ വീട് കയറി അക്രമിച്ചു. പരിക്കേറ്റ ഇവര്‍ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. വീടിനും കേടുപാടുണ്ടായി.

## Article Content

**കുറ്റ്യാടി : ** ദേശീയ ഫിലിം അവാര്‍ഡ് ജേതാവും നാടക-സിനിമാ സംവിധായകനുമായ സുവീരനെയും ഭാര്യ അമൃതയേയും ആര്‍എസ്എസുകാര്‍ വീട് കയറി അക്രമിച്ചു. പരിക്കേറ്റ ഇവര്‍ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. വീടിനും കേടുപാടുണ്ടായി.

ഇന്നലെ രാത്രി 11.30 നാണ് ഒരു സംഘം ആര്‍എസ്എസുകാര്‍ വീടിനുനേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞ് വധഭീഷണി മുഴക്കിയത്. വീട്ടുമുറ്റത്തുനിന്ന് സ്‌‌ഫോടകവസ്തുക്കളും കണ്ടെടുത്തു. പ്രകോപനമൊന്നുമില്ലാതെയാണ് അക്രമം.

കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകങ്ങളില്‍ സുവീരന്‍ സംവിധാനംചെയ്യുന്ന 'ജാരന്‍' നാടകത്തിനുവേണ്ടി വീടിനോട് ചേര്‍ന്ന പറമ്പില്‍ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ ചെയ്യുന്നതിനിടയിലാണ് അക്രമം. സുവീരന്റെ പരാതിയെ തുടര്‍ന്ന് കുറ്റ്യാടി പൊലീസ് 25 ഓളം ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/26977/the-director-assaulted-suveer-and-his-wife-inside-the-house-case-against-25-people)