---
title: "15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് 50 ശതമാനം നികുതിയെന്ന നടപടി പിൻവലിക്കണം -സിഐടിയു"
english_title: "#50 #percent #tax #15 #year #old #vehicles #withdrawn"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/270018/50-percent-tax-15-year-old-vehicles-withdrawn"
published_at: "2025-02-13T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67add5f095a00_KUNNUMMAL_ERIYA_SAMMELANAM.jpg"
keywords: []
---

# 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് 50 ശതമാനം നികുതിയെന്ന നടപടി പിൻവലിക്കണം -സിഐടിയു

> **Lead Summary:** **കക്കട്ടിൽ: ** 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് 50 ശതമാനം നികുതി ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് ഗുഡ്‌സ് ആൻഡ് ട്രാൻ സ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കക്കട്ടിൽ: ** 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് 50 ശതമാനം നികുതി ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് ഗുഡ്‌സ് ആൻഡ് ട്രാൻ സ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

കക്കട്ടിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്ന സമ്മേളനം സിഐടിയു കുന്നുമ്മൽ ഏരിയാ സെക്രട്ടറി എ എം റഷീദ് ഉദ്ഘാടനം ചെയ്തു. ടി ബാലകൃഷ്ണൻ അധ്യക്ഷനായി.ഭാരവാഹികൾ: ടി ടി സജിത്ത് (സെക്രട്ടറി), മണലിൽ രമേശൻ (പ്രസിഡൻ്റ്), ടി എച്ച് ചന്ദ്രൻ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/270018/50-percent-tax-15-year-old-vehicles-withdrawn)