---
title: "മരണ വീട്ടിൽ നിന്ന് മടങ്ങിയ  തേജ് ദേവിൻ്റെ പിതൃസഹോദരൻ മരിച്ചു"
english_title: "Tej Dev's paternal uncle dies after returning home"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/27007/tej-devs-paternal-uncle-dies-after-returning-home"
published_at: "2022-02-18T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f1ea6e53e0_death.jpg"
keywords: []
---

# മരണ വീട്ടിൽ നിന്ന് മടങ്ങിയ  തേജ് ദേവിൻ്റെ പിതൃസഹോദരൻ മരിച്ചു

> **Lead Summary:** **കക്കട്ടിൽ : **കുത്തിവെപ്പിനെ തുടർന്ന് മരിച്ച തേജ് ദേവിൻ്റെ പിതൃസഹോദരനും മരിച്ചു. തേജ് ദേവിൻ്റെ അച്ഛൻ പടിക്കലകണ്ടി രജീഷിൻ്റെ സഹോദരൻ വാഴയിൽ ബാബു മാസ്റ്റർ ആണ് മരിച്ചത്.

## Article Content

**കക്കട്ടിൽ : **കുത്തിവെപ്പിനെ തുടർന്ന് മരിച്ച തേജ് ദേവിൻ്റെ പിതൃസഹോദരനും മരിച്ചു. തേജ് ദേവിൻ്റെ അച്ഛൻ പടിക്കലകണ്ടി രജീഷിൻ്റെ സഹോദരൻ വാഴയിൽ ബാബു മാസ്റ്റർ ആണ് മരിച്ചത്.

**[read also : പന്ത്രണ്ടുകാരന്‍റെ മരണത്തില്‍ അസ്വാഭാവികതയെന്ന്‍ ബന്ധുക്കള്‍; മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും](https://nadapuram.truevisionnews.com/news/26428/relatives-say-the-death-of-a-12-year-old-was-unnatural-the-body-will-be-autopsied-tomorrow-update)**

[ ](https://nadapuram.truevisionnews.com/news/26428/relatives-say-the-death-of-a-12-year-old-was-unnatural-the-body-will-be-autopsied-tomorrow-update)

ഇന്നലെ രാത്രി പതിനൊന്നോടെ തേജ് ദേവിൻ്റെ വീട്ടിൽ നിന്ന് മടങ്ങി വട്ടോളിയിലെ സ്വന്തം വീട്ടിൽ എത്തിയ ഉടനെ നെഞ്ചുവേദന അനുഭവപ്പെട്ടു. കുറ്റ്യാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

**[read also :അമ്മയുടെ അന്ത്യചുംബനം; നടന്ന് പോയ തേജ് മടങ്ങിയെത്തിയത് ചേതനയറ്റ്](https://nadapuram.truevisionnews.com/news/26553/thej-dev-body-was-buried-in-the-yard-of-the-house-this-evening)**

വട്ടോളി നേഷണൽ സ്ക്കൂൾ അധ്യാപകനാണ് ബാബു.സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: റീന (അധ്യാപിക , ദാറുൽ ഹുദ സ്കൂൾ പാറക്കടവ്) മക്കള്‍ : ദീപ്തജ് (വിദ്യാർഥി ഗവ: കോളജ് മടപ്പള്ളി ) ദേവാംഗന (എട്ടാം ക്ലാസ് വിദ്യാർഥി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വട്ടോളി ).     ഇക്കഴിഞ്ഞ 14 നാണ് കഫക്കെട്ടിനെ തുടർന്ന് ചികിത്സ തേടിയ നാദാപുരം ന്യൂക്ലിയസ് ആശുപത്രിയിൽ വെച്ച് കുത്തിവെപ്പിനെ തുടർന്ന് തേജ് ദേവ് മരണമടഞ്ഞത്. വട്ടോളി സംസ്കൃതം ഹൈസ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/27007/tej-devs-paternal-uncle-dies-after-returning-home)