---
title: "കൈത്താങ്;കായക്കൊടി പഞ്ചായത്ത് ഭിന്നശേഷി സഹായക ഉപകരണം വിതരണം ചെയ്തു "
english_title: "#Kaithang #Kayakodi #Panchayat #distributed #assistive #devices"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/270238/kaithang-kayakodi-panchayat-distributed-assistive-devices"
published_at: "2025-02-14T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af0d59aa35b_kaythang.jpg"
keywords: []
---

# കൈത്താങ്;കായക്കൊടി പഞ്ചായത്ത് ഭിന്നശേഷി സഹായക ഉപകരണം വിതരണം ചെയ്തു 

> **Lead Summary:** **കായക്കൊടി: **കായക്കൊടി പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ പ്രോജക്ട് ഭിന്നശേഷി സഹായക ഉപകരണ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഒ പി ഷിജിൽ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കായക്കൊടി: **കായക്കൊടി പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ പ്രോജക്ട് ഭിന്നശേഷി സഹായക ഉപകരണ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഒ പി ഷിജിൽ ഉദ്ഘാടനം നിർവഹിച്ചു.

ഗുണഭോക്താക്കൾക്ക് വീൽ ചെയർ, തെറാപ്പി മേറ്റ്, ട്രൈപോഡ് സ്റ്റിക്ക്, ഫോൾഡിങ് വാക്കർ, ക്രോപ്പ് ലേറ്റസ്‌റ്റ് വീൽ ചെയർ, കേൾവി ഉപകരണങ്ങൾ, ടോക്കിങ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പ് തുടങ്ങിയവയാണ് വിതരണം ചെയ്തത്.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സരിത മുരളി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, എം റീജ, കെ ശോഭ, സി പി ജലജ, എം ടി കുഞ്ഞബ്ദുള്ള, അസി. സെക്രട്ടറി ബീന, അങ്കണവാടി വർക്കർമാരായ ബിന്ദു, നിഷ എന്നിവർ സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ഷീബ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/270238/kaithang-kayakodi-panchayat-distributed-assistive-devices)