---
title: "തേനീച്ച ആക്രമണം; തൊട്ടിൽപ്പാലത്ത് കാട്ടുതേനീച്ചക്കൂട്ടത്തിൻ്റെ കുത്തേറ്റ് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്"
english_title: "#scooter #passenger #stung #warm #wild #bees #cradle #bridge"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/270363/scooter-passenger-stung-warm-wild-bees-cradle-bridge-new"
published_at: "2025-02-15T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b01f20955b3_bee_.jpg"
keywords: []
---

# തേനീച്ച ആക്രമണം; തൊട്ടിൽപ്പാലത്ത് കാട്ടുതേനീച്ചക്കൂട്ടത്തിൻ്റെ കുത്തേറ്റ് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്

> **Lead Summary:** **കുറ്റ്യാടി: ** കാട്ടുതേനീച്ചക്കൂട്ടത്തിൻ്റെ കുത്തേറ്റ് തൊട്ടിൽപ്പാലത്ത് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. കാവിലുംപാറ നിരവ് പറമ്പത്ത് ചന്ദ്രൻ ആണ് പരിക്കേറ്റത്.

## Article Content

**കുറ്റ്യാടി: ** കാട്ടുതേനീച്ചക്കൂട്ടത്തിൻ്റെ കുത്തേറ്റ് തൊട്ടിൽപ്പാലത്ത് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. കാവിലുംപാറ നിരവ് പറമ്പത്ത് ചന്ദ്രൻ ആണ് പരിക്കേറ്റത്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീട്ടിൽ നിന്നും സ്‌കൂട്ടറിൽ വരുമ്പോൾ ആനക്കുളത്ത് വച്ച് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ ചന്ദ്രനെ നാട്ടുകാർ കുണ്ടുതോട് പിഎച്ച്സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/270363/scooter-passenger-stung-warm-wild-bees-cradle-bridge-new)