---
title: "എ കെ ടി എ അസോസിയേഷൻ; തയ്യൽ തൊഴിലാളികളുടെ പെൻഷൻ 5000 രൂപയായി ഉയർത്തുക"
english_title: "#All #Kerala #Tailors #Association #Increase #pension #garment #workers #Rs #5000"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/270578/all-kerala-tailors-association-increase-pension-garment-workers-rs-5000-NEW"
published_at: "2025-02-16T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b175580fc7a_AKTA.jpg"
keywords: []
---

# എ കെ ടി എ അസോസിയേഷൻ; തയ്യൽ തൊഴിലാളികളുടെ പെൻഷൻ 5000 രൂപയായി ഉയർത്തുക

> **Lead Summary:** **കക്കട്ടിൽ: **തയ്യൽ തൊഴിലാളികളുടെ പെൻഷൻ 5000 രൂപയായി ഉയർത്തണമെന്നും തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളുടെ വിവാഹാനുകൂല്യം ആൺ-പെൺ വ്യത്യാസമില്ലാതെ നൽകണമെന്നും ഓൾ കേരള ടെയ്‌ലേഴ്സ‌സ് അസോസിയേഷൻ കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കക്കട്ടിൽ: **തയ്യൽ തൊഴിലാളികളുടെ പെൻഷൻ 5000 രൂപയായി ഉയർത്തണമെന്നും തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളുടെ വിവാഹാനുകൂല്യം ആൺ-പെൺ വ്യത്യാസമില്ലാതെ നൽകണമെന്നും ഓൾ കേരള ടെയ്‌ലേഴ്സ‌സ് അസോസിയേഷൻ കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡൻ്റ കദീജ ഹംസ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി കെ രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ജനാർദനൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

ഏരിയാ സെക്രട്ടറി പി വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പ്രസിഡൻ്റ്: പി കെ രവീന്ദ്രൻ,സെക്രട്ടറി:പി വി ചന്ദ്രൻ, ട്രഷറർ: മഞ്ജുഷ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/270578/all-kerala-tailors-association-increase-pension-garment-workers-rs-5000-NEW)