---
title: "തേജ് ദേവിൻ്റെ മരണം, ആക്ഷൻ കമ്മറ്റി രൂപീകരിച്ചു; ആശുപത്രിയിലേക്ക് നാളെ ഡിവൈഎഫ്ഐ മാർച്ച്        "
english_title: "thej Dev's death forms action committee; DYFI march to hospital tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/27131/thej-devs-death-forms-action-committee-dyfi-march-to-hospital-tomorrow"
published_at: "2022-02-18T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620fd0523a325_thej dev.jpg"
keywords: []
---

# തേജ് ദേവിൻ്റെ മരണം, ആക്ഷൻ കമ്മറ്റി രൂപീകരിച്ചു; ആശുപത്രിയിലേക്ക് നാളെ ഡിവൈഎഫ്ഐ മാർച്ച്        

> **Lead Summary:** **കക്കട്ടിൽ : **കുത്തിവെപ്പിനെ തുടർന്ന് മരിച്ച വട്ടോളി പടിക്കലക്കണ്ടി തേജ് ദേവിനു നീതി വേണമെന്ന ആവശ്യവുമായി നാട്ടുകാർ സർവ്വകക്ഷി ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. ഒപ്പം ഡിവൈഎഫ്ഐ പ്രക്ഷോപത്തിലേക്ക്‌. നാളെ (ശനി) ഡിവൈഎഫ്ഐ കുന്നുമ്മൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ന്യൂക്ലിയസ് ക്ലിനിക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

## Article Content

**കക്കട്ടിൽ : **കുത്തിവെപ്പിനെ തുടർന്ന് മരിച്ച വട്ടോളി പടിക്കലക്കണ്ടി തേജ് ദേവിനു നീതി വേണമെന്ന ആവശ്യവുമായി നാട്ടുകാർ സർവ്വകക്ഷി ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. ഒപ്പം ഡിവൈഎഫ്ഐ പ്രക്ഷോപത്തിലേക്ക്‌. നാളെ (ശനി) ഡിവൈഎഫ്ഐ കുന്നുമ്മൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ന്യൂക്ലിയസ് ക്ലിനിക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

സ്വകാര്യ ക്ലിനിക്കുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.തേജ് ദേവിന്റെ മരണത്തെ പറ്റി സമഗ്രാന്വേഷണം നടത്തണമെന്ന് കക്കട്ടിൽ ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.

പി.പി. അശോകൻ ചെയർമാനും കെ.കെ. ദിനേശൻ കൺവീനറുമായി വിവിധ രാഷ്ട്രിയ കക്ഷികൾ ഉൾപ്പെട്ട കർമ്മ സമിതിക്ക് രൂപം നൽകി. കർമസമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 21 ന് ആശുപത്രിക്ക് മുമ്പിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു.

കർമസമിതി രൂപികരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.വിജിലേഷ്, കെ.കെ.സുരേഷ്, വി.എം.ചന്ദ്രൻ, വി.പി.വാസു, വി.വി.പ്രഭാകരൻ, എ.വി.നാസറുദിൻ, എലിയാറ ആനന്ദൻ, പി.പി.അശോകൻ, കെ.കെ.ദിനേശൻ, മുഹമ്മദ് കക്കട്ടിൽ, ശശി മണ്ണോളി, വി.രാജൻ, എൻ.പി.കുഞ്ഞിരാമൻ, കെ.റൂസി, എ.പി.രാജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/27131/thej-devs-death-forms-action-committee-dyfi-march-to-hospital-tomorrow)