---
title: "കുറ്റ്യാടിയിൽ ച​പ്പാ​ത്തി നി​ർ​മാ​ണ യൂണിറ്റ് തുടങ്ങാൻ​ കൈ​ക്കൂ​ലി; പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റിക്ക്  ക​ഠി​ന​ത​ട​വും പിഴയും "
english_title: "#Bribe #start #chapathi #manufacturing #unit #Kuttiadi #Punishment #fine #panchayath #secretary"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/271539/bribe-start-chapathi-manufacturing-unit-kuttiadi-punishment-fine-panchayath-secretary"
published_at: "2025-02-20T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6c20c1086d_court.jpg"
keywords: []
---

# കുറ്റ്യാടിയിൽ ച​പ്പാ​ത്തി നി​ർ​മാ​ണ യൂണിറ്റ് തുടങ്ങാൻ​ കൈ​ക്കൂ​ലി; പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റിക്ക്  ക​ഠി​ന​ത​ട​വും പിഴയും 

> **Lead Summary:** കുറ്റ്യാടി: കൈ​ക്കൂ​ലി കേ​സി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ ജ​ഡ്ജ് ഷി​ബു തോ​മ​സ് നാ​ല് വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു.

## Article Content

കുറ്റ്യാടി: കൈ​ക്കൂ​ലി കേ​സി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ ജ​ഡ്ജ് ഷി​ബു തോ​മ​സ് നാ​ല് വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു.

കു​റ്റ്യാ​ടി വ​ട്ടോ​ളി സൗ​പ​ർ​ണി​ക​യി​ൽ പി.​ടി. പ​ത്മ​രാ​ജ​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​നി​റ്റി​ന് ക​ച്ച​വ​ട ലൈ​സ​ൻ​സ് ന​ൽ​കാ​നാ​യി 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും പി​ന്നീ​ട് അ​ഭ്യ​ർ​ഥ​ന​യ​നു​സ​രി​ച്ച് 5,000 രൂ​പ​യാ​ക്കി ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

2014 ആ​ഗ​സ്റ്റ് 27ന് ​രാ​വി​ലെ ഓ​ഫി​സി​ൽ പ​ണം കൈ​മാ​റ​വെ വി​ജി​ല​ൻ​സ് കൈ​യോ​ടെ പി​ടി​കൂ​ടി. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

വി​വി​ധ വ​കു​പ്പു​ക​ളി​ൽ മൊ​ത്തം ഏ​ഴ് വ​ർ​ഷം ത​ട​വ് വി​ധി​ച്ചെ​ങ്കി​ലും ഒ​ന്നി​ച്ച് നാ​ല് വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ​ൻ. ലി​ജീ​ഷ് ഹാ​ജ​രാ​യി. മു​ൻ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി കെ. ​അ​ഷ്റ​ഫാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/271539/bribe-start-chapathi-manufacturing-unit-kuttiadi-punishment-fine-panchayath-secretary)