---
title: "വിളംബര റാലി; നിട്ടൂർ തൊടുവളപ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 22ന്"
english_title: "#Proclamation #Rally #Inauguration #Nittoor #Thoduvalap #Juma #Masjid "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/271602/proclamation-rally-inauguration-nittoor-thoduvalap-juma-masjid"
published_at: "2025-02-20T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6e91b85095_rally.jpg"
keywords: []
---

# വിളംബര റാലി; നിട്ടൂർ തൊടുവളപ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 22ന്

> **Lead Summary:** **കുറ്റ്യാടി: **പുനർ നിർമ്മിച്ച നിട്ടൂർ തൊടുവളപ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 22 ശനിയാഴ്ച മഗരിബ് നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.

## Article Content

**കുറ്റ്യാടി: **പുനർ നിർമ്മിച്ച നിട്ടൂർ തൊടുവളപ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 22 ശനിയാഴ്ച മഗരിബ് നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ അധ്യക്ഷത വഹിക്കും.

ഉദ്ഘാടന പരിപാടിയുടെ മുന്നോടിയായി നടത്തിയവിളംബര റാലി ഏറെ ശ്രദ്ധേയമായി മഹല്ല് ഖത്തീബ് സിദ്ദീഖ് ഫൈസി വെള്ളമുണ്ടക്ക് സമസ്ത പതാക കൈമാറി മഹല്ലിന്റെ മുൻ പ്രസിഡന്റ് എ കെ കുഞ്ഞാലി നിർവഹിച്ചു.

മഹല്ല് പ്രസിഡണ്ട് എം അന്ത്രു ഹാജി,പി ഹാരിസ് റഹ്മാനി, ടി ഷഫീദ് മാസ്റ്റർ, ടിവി കുഞ്ഞമ്മദ്, പിസി മൊയ്തു ഹാജി, ഈ ശരീഫ് മാസ്റ്റർ, പി കെ അഹമ്മദ് ഹാജി, സി എച്ച് കുഞ്ഞബ്ദുള്ള വി. പി ഹമീദ് ഹാജി,എം ടി ഷഫീഖ്, അഷറഫ് എൻ കെ, എം പി കരീംതുടങ്ങിയവർ നേതൃത്വം നൽകി.

വിദ്യാർത്ഥി യുവജന പ്രവാസിമീറ്റ്, ബഹുജനസംഗമം, മതപ്രഭാഷണം, സ്ത്രീവിരുന്ന്, മജ്ലിസുന്നൂർ, ഉദ്ഘാടന സമ്മേളനം തുടങ്ങിയവ മൂന്ന് ദിനങ്ങളിലായി ഇതോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/271602/proclamation-rally-inauguration-nittoor-thoduvalap-juma-masjid)