---
title: "ഉജ്ജ്വല തുടക്കം; തൊടുവളപ്പ് ജുമാ മസ്ജിദ് ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായി"
english_title: "#Thoduvalap #Juma #Masjid #opening #ceremony #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/271783/thoduvalap-juma-masjid-opening-ceremony-started"
published_at: "2025-02-21T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b80f35e7b7a_JUMA_MASJID.jpg"
keywords: []
---

# ഉജ്ജ്വല തുടക്കം; തൊടുവളപ്പ് ജുമാ മസ്ജിദ് ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായി

> **Lead Summary:** **കുറ്റ്യാടി: **പുനർനിർമ്മിച്ച നിട്ടൂർ തൊടുവളപ്പ് ജുമാ മസ്ജിദ് ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായി. മഹല്ല് പ്രസിഡൻ്റ് എം.അന്ത്രുഹാജി പതാക ഉയർത്തി.

## Article Content

**കുറ്റ്യാടി: **പുനർനിർമ്മിച്ച നിട്ടൂർ തൊടുവളപ്പ് ജുമാ മസ്ജിദ് ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായി. മഹല്ല് പ്രസിഡൻ്റ് എം.അന്ത്രുഹാജി പതാക ഉയർത്തി.

തുടർന്ന് നടന്ന വിദ്യാർഥി-യുവജന-പ്രവാസി മീറ്റ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ദീൻ ഹസനി കണ്ണന്തളി ഉദ്ഘാടനം ചെയ്തു. പി.കെ അമ്മത്ഹാജി അധ്യക്ഷനായി.

സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ, ഖത്തർ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ അബ്ദുസ്സമദ്, റാഷിദ് കാക്കുനി, ശ്രീജേഷ് ഊരത്ത്, ഇ.കുഞ്ഞമ്മദ് മാസ്റ്റർ, ഷൈജൽ അഹമ്മദ്, അജ്മൽ അശ്അരി,മുഹമ്മദ്‌ അബുബക്കർ ഫൈസി, എൻ.കെ അശ്റഫ് സംസാരിച്ചു.

രാത്രി നടന്ന മതപ്രഭാഷണ സദസ് ഖതീബ് സിദ്ദീഖ് ഫൈസി വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തി.

ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന ബഹുജന സംഗമം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് നടക്കുന്ന മജ്ലിസുന്നൂർ സദസിന് സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി തങ്ങൾ നേതൃത്വം നൽകും. രാത്രി എട്ടിന് ശുഐബുൽ ഹൈത്തമി പ്രഭാഷണം നടത്തും. നാളെ മഗ് രിബ് നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും. സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. ഉദ്ഘാടന പരിപാടിയുടെ മുന്നോടിയായി നടത്തിയ വിളംബര റാലി മഹല്ല് ഖത്തീബ് സിദ്ദീഖ് ഫൈസി വെള്ളമുണ്ടക്ക് സമസ്ത പതാക കൈമാറി മഹല്ല് മുൻ പ്രസിഡന്റ് എ.കെ കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് എം അന്ത്രു ഹാജി, പി ഹാരിസ് റഹ്മാനി, ടി ഷഫീദ്, ടി.വി കുഞ്ഞമ്മദ്, പി.സി മൊയ്തു ഹാജി, ടി.ശരീഫ്, പി.കെ അഹമ്മദ് ഹാജി, സി.എച്ച് കുഞ്ഞബ്ദുല്ല, വി.പി ഹമീദ് ഹാജി, എം.ടി ശഫീഖ്, എൻ.കെ അശ്റഫ്, എം.പി കരീം നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/271783/thoduvalap-juma-masjid-opening-ceremony-started)