---
title: "  നാടിനെ സമരസജ്ജമാക്കി; കുന്നുമ്മൽ ഏരിയാ ജാഥ പ്രയാണം തുടങ്ങി"
english_title: "#central #neglect #Kunummal #area #march #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/271844/central-neglect-kunummal-area-march-started-new"
published_at: "2025-02-21T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b839930ad73_Untitled-1.jpg"
keywords: []
---

#   നാടിനെ സമരസജ്ജമാക്കി; കുന്നുമ്മൽ ഏരിയാ ജാഥ പ്രയാണം തുടങ്ങി

> **Lead Summary:** കുറ്റ്യാടി: കേന്ദ്ര അവഗണനക്കെതിരെ നാടിനെ സമരസജ്ജമാക്കി സിപിഐഎം കുന്നുമ്മൽ ഏരിയാകമ്മറ്റി നേതൃത്വത്തിൽ സെക്രട്ടറി കെ കെ സുരേഷ് നയിക്കുന്ന കാൽനടപ്രചാരണ ജാഥ പര്യടനം നടത്തി.

## Article Content

കുറ്റ്യാടി: കേന്ദ്ര അവഗണനക്കെതിരെ നാടിനെ സമരസജ്ജമാക്കി സിപിഐഎം കുന്നുമ്മൽ ഏരിയാകമ്മറ്റി നേതൃത്വത്തിൽ സെക്രട്ടറി കെ കെ സുരേഷ് നയിക്കുന്ന കാൽനടപ്രചാരണ ജാഥ പര്യടനം നടത്തി.

കേന്ദ്ര അവഗണനക്കെതിരെ കേരളം എന്ന മുദ്രാവാക്യം ഉയർത്തി 25ന് നടക്കുന്ന കേന്ദ്രസർക്കാർ ഓഫീസ് ഉപരോധത്തിന്റെ പ്രചാരണാർഥമാണ് ജാഥ. വ്യാഴായ്ച്ച ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്ജല സ്വീകരണം നൽകി.

ജാഥ ലീഡർ കെ. കെ സുരേഷ്, ഉപലീഡർ പി. സി ഷൈജു, മാനേജർ എം കെ ശശി, പൈലറ്റ് എൻ. കെ രാമചന്ദ്രൻ, എന്നിവർക്ക് പുറമെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പി. പി നിഖിൽ, പി. വത്സൻ, കെ കെ ഗിരീഷ്, വ്യാഴാഴ്ച ചീത്തപ്പാട്ട് നിന്നാരംഭിച് തളീക്കരയിൽ സമാപിച്ചു.

സമാപന സമ്മേളനം പി. കെ അജീഷ്, ഉദ്ഘാടനം ചെയ്തു. കെ. പി അജിത്ത് അധ്യക്ഷനായി, വിജീഷ് കൂട്ടൂർ, സ്വാഗതം പറഞ്ഞു ജാഥ വെള്ളി രാവിലെ 10ന് കേളോത്ത് മുക്കിൽ നിന്ന് ആറാംഭിച്ചു വൈകിട്ട് 5ന് കയക്കോടിയിൽ സമാപിക്കും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/271844/central-neglect-kunummal-area-march-started-new)