---
title: "പണി പൂർത്തിയായി; നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് നിർമിച്ച ബൈത്തു റഹ്മയുടെ താക്കോൽ കൈമാറി "
english_title: "#Naripatta #Panchayath #Muslimleague #handed #over #key #BaitulRahma"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/272022/naripatta-panchayath-muslimleague-handed-over-key-baitulrahma-new"
published_at: "2025-02-22T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b957f691c32_Untitled-1.jpg"
keywords: []
---

# പണി പൂർത്തിയായി; നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് നിർമിച്ച ബൈത്തു റഹ്മയുടെ താക്കോൽ കൈമാറി 

> **Lead Summary:** നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലിഗ് കണ്ടോത്ത്കനിയിൽ നിർമിച്ച ബൈത്തു റഹ്മയുടെ താക്കോൽ ദാന കർമ്മം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു.

## Article Content

നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലിഗ് കണ്ടോത്ത്കനിയിൽ നിർമിച്ച ബൈത്തു റഹ്മയുടെ താക്കോൽ ദാന കർമ്മം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി 13 ലക്ഷം രൂപ ജനകീയ സമാഹരണിലൂടെയാണ് വീടിൻ്റെ പണി പൂർത്തിയാക്കിയത്. വൈസ് പ്രസിഡന്റ്റ് പാലോൽ കുഞ്ഞമ്മത് താക്കോൽ ഏറ്റുവാങ്ങി.

തുടർന്ന് നടന്ന പൊതുയോഗം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.പി ജാഫർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ ഹമീദ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.

സൂപ്പി നരിക്കാട്ടേരി, അഹമദ് പുന്നക്കൽ, മുഹമ്മത് ബംഗ്ലത്ത്, ടി.പി.എം തങ്ങൾ, സകീന ഹൈദർ, പി.കെ ആമത് മാസ്റ്റർ, ടി.കെ. ഇബ്രാഹിം കുട്ടി, ഹാഷിം അമീനി, റഫീഖ് മുറിച്ചാണ്ടിക്കുനി എന്നിവർ സംസാരിച്ചു.

സെക്രട്ടറി കെ.എം ഹമീദ് സ്വാഗതവും പി.പി. ബഷീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/272022/naripatta-panchayath-muslimleague-handed-over-key-baitulrahma-new)