---
title: "കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നെൽ ഉൽപാദനത്തിൽ വർദ്ധനവ്"
english_title: "#Increase #paddy #production #Kuttiadi #Constituency"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/272834/increase-paddy-production-kuttiadi-constituency"
published_at: "2025-02-25T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd93fac7a47_mla.jpg"
keywords: []
---

# കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നെൽ ഉൽപാദനത്തിൽ വർദ്ധനവ്

> **Lead Summary:** കുറ്റ്യാടി :നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 2023 - 24 സാമ്പത്തിക വർഷം മുൻ വർഷത്തേക്കാൾ 6% അധികം നെല്ലുൽപാദനം കൈവരിച്ചതായി കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് നിയമസഭയിൽ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.

## Article Content

കുറ്റ്യാടി :നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 2023 - 24 സാമ്പത്തിക വർഷം മുൻ വർഷത്തേക്കാൾ 6% അധികം നെല്ലുൽപാദനം കൈവരിച്ചതായി കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് നിയമസഭയിൽ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.

ആകെ 1299.408 ടണ്ണാണ് 2023-24 സാമ്പത്തിക വർഷത്തിലെ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായുള്ള നെല്ലുൽപാദനം.

നെൽകർഷകരുടെ ആത്മാർത്ഥമായ പരിശ്രമവും,കൃഷി -ജലസേചന വകുപ്പുകളുടെ നല്ല രീതിയിലുള്ള പ്രവർത്തനമാണ് ഇത്തരത്തിലുള്ള ഉത്പാദന വർദ്ധനവിന് കാരണം. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി ജലവിതരണം നല്ല രീതിയിൽ ക്രമീകരിക്കാനും സാധിച്ചിരുന്നു.

2024-25 സാമ്പത്തിക വർഷവും ഇതിൽ കൂടുതൽ ഉൽപാദനം ഉണ്ടാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/272834/increase-paddy-production-kuttiadi-constituency)