---
title: "കുറ്റ്യാടി സ്വദേശിനി ജർമനിയിൽ മരിച്ച നിലയിൽ"
english_title: "#Kuttiadi #native #found #dead #Germany"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/272908/kuttiadi-native-found-dead-germany"
published_at: "2025-02-25T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bde7592c5e2_Untitled-2.jpg"
keywords: []
---

# കുറ്റ്യാടി സ്വദേശിനി ജർമനിയിൽ മരിച്ച നിലയിൽ

> **Lead Summary:** കുറ്റ്യാടി: ബർലിൻ ജർമനിയിലെ ന്യൂറംബർഗിൽ മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കുറ്റ്യാടി: ബർലിൻ ജർമനിയിലെ ന്യൂറംബർഗിൽ മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ സ്വദേശിനി ഡോണ ദേവസ്യ പേഴത്തുങ്കൽനെ (25) യാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. വൈഡൻ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷനൽ മാനേജ്മെന്റ് വിഷയത്തിൽ മാസ്റ്റർ ബിരുദ വിദ്യാർഥിനിയായിരുന്നു ഡോണ.

രണ്ടുവർഷം മുൻപാണ് ജർമനിയിലെത്തിയത്. ന്യൂറംബർഗിലായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി പൊലീസ് കസ്റ്റഡിയിലാണ്.

പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകുവെന്ന് അധികൃതർ അറിയിച്ചു. ജർമനിയിലെ പൊലീസ് നടപടി പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം നാട്ടിൽ നടത്താനാണ് വീട്ടുകാരുടെ ആഗ്രഹം.

മരണവിവരം ബർലിനിലെ ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ചക്കിട്ടപാറ പേഴത്തുങ്കൽ ദേവസ്യയുടെയും മോളിയുടെയും മകളാണ് ഡോണ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/272908/kuttiadi-native-found-dead-germany)