---
title: "കരാട്ടെ പരിശീലനം; ബെൽറ്റുകൾ വിതരണം ചെയ്തു"
english_title: "#karate #training #Belts #distributed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/272911/karate-training-belts-distributed"
published_at: "2025-02-25T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bde86832fc9_Untitled-2.jpg"
keywords: []
---

# കരാട്ടെ പരിശീലനം; ബെൽറ്റുകൾ വിതരണം ചെയ്തു

> **Lead Summary:** **നരിപ്പറ്റ: ** ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ടിൽ കരാട്ടെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബെൽറ്റുകൾ വിതരണം ചെയ്തു.

## Article Content

**നരിപ്പറ്റ: ** ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ടിൽ കരാട്ടെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബെൽറ്റുകൾ വിതരണം ചെയ്തു.

മാനേജിങ് കമ്മിറ്റി സെക്രട്ടറി എം.പി ജാഫർ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി.

പ്രധാനാധ്യാപകൻ എൻ.കെ സന്തോഷ്, പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദലി തിനൂർ, എം.പി.ടി.എ പ്രസിഡന്റ് കെ.വി ആയിഷ, എം.പി സലീം, അധ്യാപകരായ കെ റസിയ, അശ്വതി ജയപുരം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/272911/karate-training-belts-distributed)