---
title: " തിരക്കിലമര്‍ന്ന് ക്ഷേത്രങ്ങൾ; വട്ടോളി ശിവ-ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം ഭക്തിസാന്ദ്രം"
english_title: "#Shivratri #celebration #Vattoli #Shiva #Bhagavathy #Temple "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/273115/shivratri-celebration-vattoli-shiva-bhagavathy-temple"
published_at: "2025-02-26T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bf024d0c8b6_Untitled-2.jpg"
keywords: []
---

#  തിരക്കിലമര്‍ന്ന് ക്ഷേത്രങ്ങൾ; വട്ടോളി ശിവ-ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം ഭക്തിസാന്ദ്രം

> **Lead Summary:** **വട്ടോളി: **മഹാശിവരാത്രി ദിനമായ ഇന്ന് ക്ഷേത്രങ്ങളെല്ലാം ഭക്തജനത്തിരക്കിൽ മുങ്ങി. രാവിലെ തന്നെ വിശേഷാൽപൂജകൾ ഉൾപെടെ നടന്നു.

## Article Content

**വട്ടോളി: **മഹാശിവരാത്രി ദിനമായ ഇന്ന് ക്ഷേത്രങ്ങളെല്ലാം ഭക്തജനത്തിരക്കിൽ മുങ്ങി. രാവിലെ തന്നെ വിശേഷാൽപൂജകൾ ഉൾപെടെ നടന്നു.

എല്ലായിടത്തും നൂറ് കണക്കിനാളുകളാണ് ദർശനത്തിനെത്തിയത്. പ്രസിദ്ധ ശിവക്ഷേത്രമായ വട്ടോളി ശിവ-ഭഗവതി ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നിറസാന്നിധ്യം അനുഭവപ്പെട്ടു.

ശ്രീകല നൃത്തവിദ്യാലയത്തിലെ കുരുന്നുകൾ സംഗീതാർച്ചന നടത്തി. വൈകീട്ട് ഇളനീർ വരവ്, അഭിഷേകം, തായമ്പക, ശിവരാത്രി പുജ, വിവിധ കലാപരിപാടികൾ അരങ്ങേറും, ചൊവ്വാഴ്ച രാത്രി വൈകി പാതിരിപ്പറ്റ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച താലപ്പൊലി ഘോഷയാത്ര രാത്രി വൈകി ഘോഷത്തിൽ എത്തി.

സത്യജിത്ത്, മാനോജ്, കെ.കെ.ശശി, ശശീവൻ, പി.കെ.നിധിൻ, കെ.കെ. ജയപാലൻ, വി.പി.കണാരൻ, നിജിത്ത്, പ്രഷീദ് എന്നിവരും മാതൃസമിതി അംഗങ്ങളും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/273115/shivratri-celebration-vattoli-shiva-bhagavathy-temple)